Viral Video : ശുചിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ രാജവെമ്പാല; വെെറലായി വീഡിയോ

By Web Team  |  First Published Apr 2, 2022, 3:33 PM IST

കുളിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദേഹത്ത് ടോയ്‌ലെറ്റ് പേപ്പര്‍ ചുറ്റിയിരിക്കുന്നതും വ്യക്തമാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാവാം ടോയ്‌ലറ്റ് പേപ്പർ റോൾ പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം.


പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ഒരു കൂറ്റൻ രാജവെമ്പാലയുടെ വീഡിയോയാണ് വെെറലായിരിക്കുന്നത്. ഒരു വലിയ രാജവെമ്പാല ഒരാളുടെ വീട്ടിലെ കുളിമുറിയ്‌ക്കുള്ളിൽ കയറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

കുളിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദേഹത്ത് ടോയ്‌ലെറ്റ് പേപ്പർ ചുറ്റിയിരിക്കുന്നതും വ്യക്തമാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാവാം ടോയ്‌ലറ്റ് പേപ്പർ റോൾ പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം.

Latest Videos

പാമ്പ് പുറത്തേക്ക് ഇറങ്ങി വരാതിരിക്കാൻ ദൃശ്യം പകർത്തുന്നയാൾ ഉടൻ തന്നെ വാതിൽ അടയ്‌ക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
 

click me!