'തോൽപ്പിക്കാനാകില്ല മക്കളേ'; മൂര്‍ഖനും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വൈറലായി വീഡിയോ

By Web Team  |  First Published Oct 17, 2022, 1:06 PM IST

ശത്രുക്കളെ പോലെ ജീവിക്കുന്ന രണ്ട് ജീവികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു വീഡിയോ ആണിത്. മൂര്‍ഖന്‍ പാമ്പും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


പാമ്പിനെ പേടിയില്ലാത്തവര്‍ കുറവാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ കാണുന്നത് കൗതുകവുമാണ്. അതുകൊണ്ടു തന്നെയാണ് പാമ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അത്തരമൊരു കൗതുക വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ശത്രുക്കളെ പോലെ ജീവിക്കുന്ന രണ്ട് ജീവികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു വീഡിയോ ആണിത്. മൂര്‍ഖന്‍ പാമ്പും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെളിവെള്ളത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ മൂര്‍ഖന്‍ പാമ്പിനെയാണ് കീരി നേരിടുന്നത്. 

Latest Videos

പാമ്പ് കൊത്താന്‍ ശ്രമിക്കുമ്പോഴെല്ലാം കീരി അടിപ്പൊളിയായി ഒഴിഞ്ഞു മാറുന്നതും തിരിച്ച് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. അവസരം കിട്ടിയപ്പോള്‍ കീരി പാമ്പിന്‍റെ കഴുത്തില്‍ ആഞ്ഞൊരു കടിയും കൊടുത്തു. ഓരോ തവണയും പാമ്പ് കൊത്താന്‍ ശ്രമിക്കുമ്പോഴെല്ലാം കീരി വഴുതി മാറി. ഒഴിഞ്ഞ മാറുന്ന അതേ വേഗതയില്‍ തന്നെ പല തവണ കീരി തിരിച്ചും പാമ്പിനെ ആക്രമിക്കുന്നുണ്ട്.  

പല വട്ടവും പുറകിലോട്ട് മാറി പോയ കീരി, വീണ്ടും അതേ വേഗതയില്‍ മുന്നോട്ട് വന്നു പാമ്പിനെ ആക്രമിക്കുകയായിരുന്നു. പോരാട്ടത്തിനൊടുവില്‍ എന്തു സംഭവിച്ചുവെന്നത് വീഡിയോയില്‍ വ്യക്തമല്ല. വൈല്‍ഡ്ആനിമല്‍ഐഎ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും വീഡിയോ നിരവധി പേര്‍ കാണുകയും കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 

 

അതേസമയം, ഒരു സ്കൂള്‍ ബസിനകത്ത് നിന്ന് കൂറ്റനൊരു പെരുമ്പാമ്പിനെ പിടികൂടിയതിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. റായ്ബറേലിയിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ബസില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. അവധിയായിരുന്നതിനാല്‍ അടുത്തുള്ളൊരു ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇവിടെ വച്ച് നാട്ടുകാരാണ് ബസിനകത്ത് എന്തോ അനക്കം ശ്രദ്ധിച്ചത്. വന്നുനോക്കിയപ്പോഴാണ് അസാധാരണമായ വലുപ്പമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.  ഉടനെ സ്കൂള്‍ അധികൃതരെ ഇവര്‍ വിവരമറിയിക്കുകയും സ്കൂള്‍ അധികൃതര്‍ വനം വകുപ്പ് ജീവനക്കാരുമായി സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ ഇതിനെ പിടികൂടുകയായിരുന്നു.

Also Read: നായ്ക്കുട്ടിയെ കെട്ടിപ്പിടിച്ച് പൂച്ച; മനോഹരം ഈ വീഡിയോ

click me!