ചരിത്രപ്രാധാന്യമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും സ്വന്തമാക്കുന്നതില്‍ നേരത്തെ തന്നെ കിമ്മിന് വലിയ താല്‍പര്യമുണ്ട്. പ്രമുഖ നടിയായ മെര്‍ലിൻ മണ്‍റോ ഉപയോഗിച്ച ഗൗണ്‍ കിം ലേലത്തിലൂടെ സ്വന്തമാക്കുകയും അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നായ 'മെറ്റ് ഗാല'യില്‍ ധരിച്ചെത്തുകയും ചെയ്തിരുന്നു. ഇത് അന്ന് കാര്യമായ രീതിയിലാണ് വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയത്.
ഡയാന രാജകുമാരിയുടെ വിശിഷ്ടമായ വജ്രമാല സ്വന്തമാക്കി അമേരിക്കൻ നടിയും ടെലിവിഷൻ താരവും വ്യവസായിയുമായ കിം കര്‍ദാഷ്യാൻ. സെക്സ് ടേപ്പ് വിവാദത്തിലൂടെയും ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയയാതിന്‍റെ പേരിലുമെല്ലാം പ്രശസ്തയായ കിം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള അമേരിക്കൻ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.
ചരിത്രപ്രാധാന്യമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും സ്വന്തമാക്കുന്നതില്‍ നേരത്തെ തന്നെ കിമ്മിന് വലിയ താല്‍പര്യമുണ്ട്. പ്രമുഖ നടിയായ മെര്‍ലിൻ മണ്‍റോ ഉപയോഗിച്ച ഗൗണ്‍ കിം ലേലത്തിലൂടെ സ്വന്തമാക്കുകയും അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നായ 'മെറ്റ് ഗാല'യില്‍ ധരിച്ചെത്തുകയും ചെയ്തിരുന്നു. ഇത് അന്ന് കാര്യമായ രീതിയിലാണ് വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയത്.
ഇപ്പോഴിതാ ഡയാന രാജകുമാരിയുടെ ഏറ്റവും ശ്രദ്ധേയമായൊരു ആഭരണം തന്നെയാണ് കിം ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപയ്ക്കാണ് മാല കിം സ്വന്തമാക്കിയത്. വജ്രം പതിച്ച വലിയ കുരിശിന്‍റെ ലോക്കറ്റാണ് ഈ മാലയുടെ പ്രത്യേകത. 'അറ്റെലാ ക്രോസ്' എന്നാണ് ഈ മാലയുടെ പേര്.
1920കളിലെപ്പോഴോ ബ്രിട്ടീഷ് ആഭരണനിര്‍മ്മാതാക്കളായ 'ജറാര്‍ഡ്' ആണത്രേ ഈ മാല നിര്‍മ്മിച്ചത്. 1987ല്‍ ഒരു ചടങ്ങിന് ഇതണിഞ്ഞ് ഡയാനയെത്തിയപ്പോള്‍ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. വയറോളം നീണ്ടുകിടക്കുന്ന കുരിശുമാലയും കറുപ്പും പര്‍പ്പിള്‍ നിറവും കൂടിക്കലര്‍ന്ന ഗൗണും അണിഞ്ഞ് ഈ ചടങ്ങില്‍ ഡയാന നില്‍ക്കുന്ന ചിത്രം ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.
ഇന്ന് ഇത്തരത്തിലുള്ള സവിശേഷമായ ആഭരണങ്ങള്‍ അത്ര വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെയാകാം ഇത് അത്രമാത്രം ശ്രദ്ധ നേടിയതും. അങ്ങനെ ചരിത്രത്തില്‍ തന്നെ സവിശേഷമായ സാന്നിധ്യമായിട്ടുള്ള മാലയാണ് ഇപ്പോള്‍ കിം തന്‍റേതാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് ലേല കേന്ദ്രത്തില്‍ ബുധനാഴ്ചയാണ് ഇതിന്‍റെ ലേലം നടന്നത്. കിമ്മിന്‍റെ പ്രതിനിധിയാണ് ലേലത്തിന് എത്തിയിരുന്നതത്രേ. ബാക്കി വിശദാംശങ്ങള്‍ ലേല കേന്ദ്രം തന്നെയാണ് പങ്കുവച്ചത്.
Also Read:- ഡയാന രാജ്ഞിയുടെ പര്‍പ്പിള്‍ ഗൗണ്‍ ലേലത്തിന്; വില എത്രയെന്ന് അറിയാമോ?