'കുഞ്ഞേ, കാണാൻ വയ്യല്ലോ...'; തെരുവില്‍ കീചെയിൻ വില്‍ക്കുന്ന ബാലന്‍റെ വീഡിയോ ചര്‍ച്ചയാകുന്നു

By Web Team  |  First Published Jun 24, 2023, 2:31 PM IST

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷി എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കിട്ടത്. നിങ്ങള്‍ ജീവിക്കുന്ന ജീവിതം ലക്ഷക്കണക്കിന് പേരുടെ സ്വപ്നമാണ്. അതുകൊണ്ട് അതിന് വില കൊടുക്കൂ എന്ന പ്രശസ്തമായ വാചകത്തോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 


ബാലവേല നിരോധിക്കപ്പെട്ടുവെന്ന് പറയുമ്പോഴും നമ്മുടെ തെരുവുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍, കവലകളിലെ ചായക്കടകളിലോ ഹോട്ടലുകളിലോ മറ്റോ സൂക്ഷ്മമായൊരു നിരീക്ഷണം നടത്തിയാല്‍ കാണാം അന്നന്നത്തെ അന്നത്തിനായി ബാല്യം പണയപ്പെടുത്തിയ കുരുന്നുമുഖങ്ങളെ.

ഇതുപോലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷി എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കിട്ടത്. നിങ്ങള്‍ ജീവിക്കുന്ന ജീവിതം ലക്ഷക്കണക്കിന് പേരുടെ സ്വപ്നമാണ്. അതുകൊണ്ട് അതിന് വില കൊടുക്കൂ എന്ന പ്രശസ്തമായ വാചകത്തോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

Latest Videos

undefined

ഗുജറാത്തിലെ അഹമ്മദാബാദില്‍ നവ്‍രംഗ്‍പുരയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. തെരുവില്‍ കീചെയിൻ വില്‍ക്കുന്ന ഒരു ബാലനെയാണ് വീഡിയോയില്‍ കാണുന്നത്. കാഴ്ചയ്ക്ക് അഞ്ചോ ആറോ വയസൊക്കെയേ കുട്ടിക്ക് തോന്നൂ. ഒരു കാലില്‍ എന്തോ പരുക്ക് പറ്റിയിട്ടുണ്ട്.

റോഡരികിലെ ചെറിയ തിട്ടയില്‍ പരുക്ക് പറ്റിയ കാല്‍ കയറ്റിവച്ച് ഇരുന്ന്, കയ്യിലെ കീചെയിനുകളുടെ പാക്കറ്റുകള്‍ അടുക്കി വയ്ക്കുകയും നാണയത്തുട്ടുകള്‍ ഭദ്രമായി എണ്ണിയെടുക്കുകയും ചെയ്യുകയാണ് അവൻ. ഇവിടെ നിന്ന് എഴുന്നേറ്റതും ക്യാമറ കാണുന്നു. അപ്പോഴും കീചെയിൻ വേണോ എന്ന ചോദ്യമാണ് അവൻ ചോദിക്കുന്നതെന്ന് വ്യക്തം. 

പരുക്ക് പറ്റിയ  കാല്‍ തുണി കൊണ്ടും മറ്റും കെട്ടിവച്ച് പ്ലാസ്റ്റിക് കവര്‍ കൊണ്ട് ചുറ്റിയിട്ടുണ്ട്. ഈ കാല്‍ വലിച്ചുവച്ചാണ് നടക്കുന്നത്. നമുക്കറിയാം തിരക്കേറിയ തെരുവോരങ്ങളില്‍ ഇങ്ങനെ ചെറിയ കച്ചവടങ്ങള്‍ ചെയ്യുന്നവരെല്ലാം ഒരുപാട് നടക്കുകയോ ചിലപ്പോള്‍ ഓടുകയോ എല്ലാം ചെയ്യണം. പരുക്കും വച്ച് അവനെങ്ങനെയാണ് കച്ചവടം ചെയ്യുന്നത് എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

കണ്ണ് നിറയുന്നുവെന്നും, കണ്ടിരിക്കാൻ സാധിക്കുന്നില്ലെന്നും ദുഖം പങ്കിട്ടവരും ഏറെ. ധാരാളം പേര്‍ ഇവനെ കണ്ടെത്തിയാല്‍ സഹായം നല്‍കാൻ തയ്യാറാണെന്ന് അറിയിച്ചു. ചിലരെല്ലാം കമന്‍റുകളിലൂടെ തന്നെ ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിരിക്കുന്നു. 

കുട്ടികളെ ഇങ്ങനെ പഠിക്കേണ്ട പ്രായത്തില്‍ ജോലിക്ക് വിടുന്നത് വീട്ടുകാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടാകാം. ഇത്തരം കേസുകളില്‍ കുട്ടികളുടെ ഉത്തരവാദിത്തം സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയാണ് വേണ്ടത് എന്ന് തുടങ്ങിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

'ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍' പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ഇന്ത്യയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ബാലവേല ചെയ്യുന്നു എന്നാണ് വിവരം. ഈ വിവരങ്ങളെയെല്ലാം ശരിവയ്ക്കുന്ന, ഇതിനെല്ലാം തെളിവാകുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്.

വീഡിയോ കാണാം...

 

Also Read:- 'വീട്ടുജോലിക്കാര്‍ താമസക്കാര്‍ ഇരിക്കുന്ന സോഫയിലും പാര്‍ക്കിലും ഇരിക്കരുത്'; വിവാദമായി സര്‍ക്കുലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!