പലപ്പോഴും തണുപ്പുകാലത്ത് തണുപ്പ് സഹിക്കാനാകാതെ തെരുവില്‍ കഴിയുന്ന മൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും വരെ ചത്തുവീഴാറുണ്ട്. അതിദാരുണം തന്നെയാണ് ഈ കാഴ്ചകള്‍. മനുഷ്യരെ പോലെ തണുപ്പിനെ സ്വന്തമായി അതിജീവിക്കാൻ അവയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടിപ്പോകാൻ സാധിക്കില്ലല്ലോ.
മഞ്ഞുകാലമിങ്ങെത്തി. പലയിടങ്ങളിലും സഹിക്കാനാകാത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെകളിലുമെല്ലാം മഞ്ഞുവീണ് തണുത്തിരിക്കുന്ന അന്തരീക്ഷത്തില്‍ ഒരല്‍പം ചൂടിനായി ആരും ആഗ്രഹിച്ചുപോകും. പുതപ്പിനോ, വീടിന്‍റെ നാല് ചുവരുകള്‍ക്കോ പോലും പിടിച്ചുകെട്ടാനാകാത്ത തണുപ്പില്‍ വിറക് കൂട്ടി തീ കായുന്ന ആളുകളെ കണ്ടിട്ടില്ലേ?
തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരുടെ ഒരു പതിവ് തന്നെയാണ് ഇത്തരത്തില്‍ വിറക് കൂട്ടി കത്തിച്ച് തീ കായുന്നത്. മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള മാര്‍ഗങ്ങളെയെല്ലാം അവലംബിക്കാം. എന്നാല്‍ മൃഗങ്ങള്‍ക്കോ!
undefined
പലപ്പോഴും തണുപ്പുകാലത്ത് തണുപ്പ് സഹിക്കാനാകാതെ തെരുവില്‍ കഴിയുന്ന മൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും വരെ ചത്തുവീഴാറുണ്ട്. അതിദാരുണം തന്നെയാണ് ഈ കാഴ്ചകള്‍. മനുഷ്യരെ പോലെ തണുപ്പിനെ സ്വന്തമായി അതിജീവിക്കാൻ അവയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടിപ്പോകാൻ സാധിക്കില്ലല്ലോ.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ നോക്കൂ. അസഹനീയമായ തണുപ്പില്‍ നേരത്തെ പറഞ്ഞതുപോലെ വിറക് കൂട്ടി തീ കായുന്ന കുടുംബം. ഇതില്‍ ഒരു കുഞ്ഞ് ഈ ചൂടിന്‍റെയൊരു പങ്ക് വീട്ടിലെ ആടിന് കൂടി പകര്‍ന്നുനല്‍കുകയാണ്.
കുഞ്ഞിന്‍റെ മടിയില്‍ കിടക്കുകയാണ് കുട്ടിയാട്. കുഞ്ഞിക്കൈകള്‍ കൊണ്ട് ചൂട് പകര്‍ന്നെടുത്ത് ആടിന്‍റെ തലയിലും ദേഹത്തും കാലുകളിലുമെല്ലാം മാറിമാറി വച്ചുകൊടുക്കുകയാണ് കുഞ്ഞ്. ഈ കരുതലിനും സ്നേഹത്തിനും പകരം വയ്ക്കാൻ ലോകത്ത് തന്നെ മറ്റെന്താണുള്ളത് എന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം കണ്ടുനില്‍ക്കാൻ ഏറെ ഹൃദ്യമാണ്. ഇവരുടെ നിഷ്കളങ്കമായ ബന്ധവും പ്രതീക്ഷാഭാരമില്ലാത്ത സ്നേഹവും കലര്‍പ്പില്ലാതെ കാണാൻ സാധിക്കുന്നത് തന്നെ സന്തോഷമാണെന്നും ധാരാളം പേര്‍ കമന്‍റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കണ്ടുനോക്കൂ...
ठंड सबको लगती है 🥺❤️ pic.twitter.com/2mwYSWJwVh
— ज़िन्दगी गुलज़ार है ! (@Gulzar_sahab)Also Read:- 'അച്ചോടാ... വാവേ...'; ഇത് കണ്ടാല്‍ ആരുടെ മനസാണ് നിറയാതിരിക്കുക!