സംഗീത് ചടങ്ങിന് ഗോള്‍ഡന്‍ ഓംബ്രെ ലെഹങ്കയാണ് കിയാര ധരിച്ചത്. ഭാരമേറിയ ഈ ലെഹങ്കയില്‍ തിളങ്ങി നില്‍ക്കുന്നത് സരോവ്സ്കി ക്രിസ്റ്റലുകളാണ്. 98000 ഓളം സരോവ്സ്കി ക്രിസ്റ്റലുകളാണ് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത്.
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി- സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹത്തിന്‍റെ വിശേഷങ്ങള്‍ ഇപ്പോഴും തീരുന്നില്ല. സംഗീത് ചടങ്ങിന് കിയാര ധരിച്ച ഗോള്‍ഡ് നിറത്തിലുള്ള ലെഹങ്കയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ഈ ലെഹങ്കയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെല്ലാം മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് കിയാര ധരിച്ചത്.
സംഗീത് ചടങ്ങിന് ഗോള്‍ഡന്‍ ഓംബ്രെ ലെഹങ്കയാണ് കിയാര ധരിച്ചത്. ഭാരമേറിയ ഈ ലെഹങ്കയില്‍ തിളങ്ങി നില്‍ക്കുന്നത് സരോവ്സ്കി ക്രിസ്റ്റലുകളാണ്. 98000 ഓളം സരോവ്സ്കി ക്രിസ്റ്റലുകളാണ് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത്. 4000 മണിക്കൂര്‍ കൊണ്ട് സൂക്ഷമമായാണ് ഈ ലെഹങ്ക തുന്നിയെടുത്തതെന്നും മനീഷ് മല്‍ഹോത്ര പറയുന്നു.
വിവാഹത്തിന് കിയാര അണിഞ്ഞ എമറാള്‍ഡ് ആഭരണങ്ങളും ഇതിനകം തന്നെ ആഭരണ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ഫെബ്രുവരി ഏഴിന് ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് രാജകീയ പ്രൗഢിയോടെയായിരുന്നു നടന്നത്. ഞായറാഴ്ച മുംബൈയില്‍ വച്ച് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ഇരു ചടങ്ങുകളിലും എമറാള്‍ഡും വജ്രവും ചേര്‍ന്ന ആഭരണങ്ങളാണ് കിയാര അണിഞ്ഞത്.
നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറിയുടെ പാക്ക് അപ് പാര്‍ട്ടിക്കിടേയാണ് ഇരുവരും കണ്ടുമുട്ടത്. പിന്നീട് ഷെര്‍ഷ എന്ന ചിത്രത്തില്‍ ഒരുമിച്ച് ഭിനയിച്ചു. ഈ സിനിമയുടെ ചിത്രീകരണവേളയിലാണ് പ്രണയത്തിലാകുന്നത്.
Also Read: ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യാം; അറിയാം ഈ അഞ്ച് ഗുണങ്ങള്‍...