ചുവപ്പ് ഗൗണില്‍ മനോഹരിയായി കിയാര അദ്വാനി; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Mar 1, 2023, 9:02 AM IST

ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് കിയാര. മുംബൈയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കിയാര അദ്വാനി. കിയാരയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് ഗൗണിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് കിയാര. മുംബൈയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. ആക്സസറീസ് ഒന്നുമില്ലാതെയാണ് കിയാര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

അടുത്തിടെയായിരുന്നു കിയാര അദ്വാനി- സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹം കഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് രാജകീയ പ്രൗഢിയോടെയായിരുന്നു നടന്നത്. ഞായറാഴ്ച മുംബൈയില്‍ വച്ച് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ഇരു ചടങ്ങുകളിലും എമറാള്‍ഡും വജ്രവും ചേര്‍ന്ന ആഭരണങ്ങളാണ് കിയാര അണിഞ്ഞത്. വിവാഹത്തിന് കിയാര അണിഞ്ഞ എമറാള്‍ഡ് ആഭരണങ്ങളും ഇതിനകം തന്നെ ആഭരണ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Tanya Ghavri (@tanghavri)

 

സംഗീത് ചടങ്ങിന് ഗോള്‍ഡന്‍ ഓംബ്രെ ലെഹങ്കയാണ് കിയാര ധരിച്ചത്. ഭാരമേറിയ ഈ ലെഹങ്കയില്‍ തിളങ്ങി നില്‍ക്കുന്നത് സരോവ്സ്കി ക്രിസ്റ്റലുകളാണ്. 98000 ഓളം സരോവ്സ്കി ക്രിസ്റ്റലുകളാണ് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത്. 4000 മണിക്കൂര്‍ കൊണ്ട് സൂക്ഷമമായാണ് ഈ ലെഹങ്ക തുന്നിയെടുത്തതെന്നും ഡിസൈനറായ മനീഷ് മല്‍ഹോത്ര പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri)

 

Also Read: അതിരാവിലെയുള്ള മടുപ്പും സമ്മർദ്ദവും; 'മോണിങ് ആങ്സൈറ്റി'യെക്കുറിച്ച് പറഞ്ഞ് ബെല്ല ഹദീദ്

click me!