പാലക്കാട് നാട്ടുകല്‍ സ്റ്റേഷനില്‍ നിന്നാണ് ഹൃദ്യമായ ഈ കാഴ്ച. സ്റ്റേഷനിലെ അലങ്കാരമത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു യാദവ്. അലങ്കാര മത്സ്യങ്ങളെയും കണ്ട് മടങ്ങും മുമ്പ് ഉഗ്രനൊരു നാടൻ പാട്ടും പൊലീസുകാര്‍ക്ക് വേണ്ടി പാടിയാണ് യാദവ് മടങ്ങിയത്.
ആളുകളില്‍ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി കേരള പൊലീസ് ( Kerala Police ) സോഷ്യല്‍ മീഡിയ സംഘം രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. റോഡ് സുരക്ഷ- ഡ്രൈവിംഗ് പോലുള്ള വിഷയങ്ങളാണ് കൂടുതലായും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കേരള പൊലീസിന്‍റേതായി വ്യാപകമായി പ്രചരിക്കപ്പെടാറ്.
മിക്കവാറും ഹാസ്യത്തില്‍ പൊതിഞ്ഞ രീതിയിലുള്ള പോസ്റ്റുകളായിരിക്കുമെന്നതിനാലാണ് ഇവയ്ക്കെല്ലാം കാര്യമായ ജനശ്രദ്ധ ലഭിക്കുന്നത് തന്നെ. എന്നാല്‍ ഇടയ്ക്കെങ്കിലും വ്യത്യസ്തമായ ചില വീഡിയോകളോ ചിത്രങ്ങളോ കേരള പൊലീസ് പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ ഇന്ന് പങ്കുവച്ചൊരു ചെറു വീഡിയോയ്ക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. സ്റ്റേഷനിലെ അലങ്കാരമത്സ്യങ്ങളെ കാണാനെത്തിയ ബാലൻ പൊലീസുകാര്‍ക്ക് വേണ്ടി നാടൻ പാട്ട് പാടുന്നതാണ് ( Singing in Police Station ) വീഡിയോയിലുള്ളത്.
പാലക്കാട് നാട്ടുകല്‍ സ്റ്റേഷനില്‍ നിന്നാണ് ഹൃദ്യമായ ഈ കാഴ്ച. സ്റ്റേഷനിലെ അലങ്കാരമത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു യാദവ്. അലങ്കാര മത്സ്യങ്ങളെയും കണ്ട് മടങ്ങും മുമ്പ് ഉഗ്രനൊരു നാടൻ പാട്ടും പൊലീസുകാര്‍ക്ക് വേണ്ടി പാടിയാണ് യാദവ് മടങ്ങിയത്.
പാടാൻ വേണ്ടി ഇരിക്കുന്ന കസേരയിൽ തന്നെ താളം പിടിക്കുന്ന യാദവിന് കൊട്ടാൻ പാകത്തിനൊരു സ്റ്റൂള്‍ നീക്കിവച്ച് കൊടുക്കുന്ന വനിതാ പൊലീസിനെയും ( Kerala Police ) കൂടെ പാട്ട് ആസ്വദിച്ചും ( Singing in Police Station ) യാദവിന് പ്രോത്സാഹനം നല്‍കിയുമിരിക്കുന്ന മറ്റ് പൊലീസുകാരെയും വീഡിയോയില്‍ കാണാം.
ആളുകളുമായി, പ്രത്യേകിച്ച് കുട്ടികളുമായി ഇത്തരത്തിലൊരു ബന്ധമാണ് പൊലീസ് ഉണ്ടാക്കിയെടുക്കേണ്ടത് എന്ന കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ മിക്കവരും പങ്കുവച്ചിരിക്കുന്നത്. നാട്ടുകല്‍ സ്റ്റേഷനിലെ സഹൃദയരായ പൊലീസുകാരെ അഭിനന്ദിക്കാനും ആരും മറന്നിട്ടില്ല.
യാദവിന്‍റെ പാട്ട് കാണാം...
Also Read:- ഡാന്‍സ് റീല്‍സ് വൈറലായി; പെണ്‍കുട്ടിക്കെതിരെ നിയമനടപടി