'വേദനയില്‍ നിന്ന് ഒളിച്ചോടരുത്'; കഠിനമായ പരിശീലനത്തിന്‍റെ വീഡിയോകളുമായി കത്രീന

അമേരിക്കൻ നടിയും അത്യുഗ്രൻ ഫൈറ്റ് ആര്‍ട്ടിസ്റ്റുമായ മിഷേല്‍ ലീയുമായുള്ള കത്രീനയുടെ 'ടവല്‍ ഫൈറ്റ്' ഇതിനോടകം ആരാധകരെ ഇളക്കിമറിച്ചിട്ടുണ്ട്


തന്‍റെ പുതിയ ചിത്രം ടൈഗര്‍-3ക്ക് വേണ്ടി താൻ എത്രമാത്രം കഠിനമായി പ്രയത്നിച്ചുവെന്ന് പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. ടൈഗര്‍-3യിലെ ഫൈറ്റ് സീൻ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ട്രെൻഡിംഗ് ആയിട്ടുണ്ട്. 

സല്‍മാൻ ഖാൻ നായകനായെത്തുന്ന ടൈഗര്‍-3യില്‍ കത്രീന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇമ്രാൻ ഹഷ്മിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 

Latest Videos

അമേരിക്കൻ നടിയും അത്യുഗ്രൻ ഫൈറ്റ് ആര്‍ട്ടിസ്റ്റുമായ മിഷേല്‍ ലീയുമായുള്ള കത്രീനയുടെ 'ടവല്‍ ഫൈറ്റ്' ഇതിനോടകം ആരാധകരെ ഇളക്കിമറിച്ചിട്ടുണ്ട്. സ്ത്രീകളുടെ അതിശക്തമായ ആക്ഷൻ രംഗങ്ങള്‍ കാണാൻ കഴിയുമെന്ന പ്രതീക്ഷ ഇതോടെ ആരാധകരില്‍ ഇരട്ടിയായി. 

ആയോധനകലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള അഭിനേത്രിയാണ് മിഷേല്‍. ഇവര്‍ക്കൊപ്പം മൂര്‍ച്ചയേറിയൊരു ഫൈറ്റ് സീനില്‍ മത്സരിച്ചുനില്‍ക്കുകയെന്നത് കത്രീനയ്ക്ക് വെല്ലുവിളി തന്നെയായിരുന്നിരിക്കും. ഇതിനായി താൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്നാണ് കത്രീന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 

ആയോധനകലയിലെ പരിശീലനം, സ്ട്രെഗ്ത് ട്രെയിനിംഗ്, സ്ട്രെച്ചിംഗ് തുടങ്ങി ശരീരത്തെ വരുതിയിലാക്കാൻ കത്രീന ഏതെല്ലാം സെഷനുകളിലൂടെ കടന്നുപോയി എന്നത് ഈ വീഡിയോകള്‍ കണ്ടാല്‍ തന്നെ മനസിലാകും. 

കഠിനമായ പിരിശീലനങ്ങള്‍ക്കിടെ താരത്തിന് പരുക്കുകള്‍ പറ്റിയിട്ടുള്ളതും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടാല്‍ വ്യക്തമാകും. താനിതിന് വേണ്ടി ഒരുപാട് വേദന അനുഭവിച്ചുവെന്നും ഇതുവരെ ഇല്ലാത്തൊരു അനുഭവമായിരുന്നു ഇതെന്നും കത്രീന വീഡിയോകളും ഫോട്ടോയും പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. 

'ആരോ എന്നോട് പറഞ്ഞിട്ടുണ്ട് വേദനയെന്ന് പറയുന്നത് മറ്റൊരു അനുഭവമാണെന്ന്. അതിനെ പേടിക്കേണ്ടതില്ല. അതില്‍ നിന്ന് ഒളിച്ചോടേണ്ടതില്ല. ഒരുപാട് ദിവസങ്ങള്‍, ഞാൻ വളരെ ക്ഷീണിതയായിരുന്നു. ഇക്കുറി എല്ലാം വ്യത്യാസമായി തോന്നി. വളരെ പ്രയാസം. ശരീരമാകെ വേദനിച്ചു. ഞാനതെല്ലാം ഒരു ചലഞ്ചായിത്തന്നെ ഏറ്റെടുത്തു. എത്രമാത്രം എന്നെക്കൊണ്ട് സാധിക്കുമെന്ന് നോക്കി...'- കത്രീന കുറിച്ചിരിക്കുന്നു. 

തുടര്‍ന്നും എങ്ങനെ പരിശീലനം താൻ കടന്നുവെന്നും കത്രീന വിശദീകരിക്കുന്നുണ്ട്. കത്രീന പങ്കുവച്ച വര്‍ക്കൗട്ട്- മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനിംഗ് വീഡിയോകള്‍ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

Also Read:- 52ാം വയസിലും 'സിംഗിള്‍'; തന്‍റെ സന്തോഷത്തെ കുറിച്ച് നടി തബു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!