നിയോണ്‍ ഗ്രീന്‍ പാന്‍റ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ കത്രീന കൈഫ്

By Web Team  |  First Published Oct 18, 2022, 9:24 AM IST

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. നിയോണ്‍ ഗ്രീന്‍ പാന്‍റ്സില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. കാര്‍ഗോ പോകറ്റുകളുള്ള പാന്‍റ്സാണിത്. 


കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന താരമാണ് കത്രീന കൈഫ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് കത്രീനയും വിക്കി കൗശാലും വിവാഹിതരായത്. രാജസ്ഥാനില്‍ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബോളിവുഡ് നടിമാരില്‍ ഫിറ്റ്‌നസ് കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാള്‍ കൂടിയാണ് കത്രീന കൈഫ്. ഫാഷന്‍ കാര്യങ്ങളിലും കത്രീന ഏറെ ശ്രദ്ധ നല്‍കാറുണ്ട്.  എന്നാല്‍ കംഫര്‍ട്ടിനും വാഡ്രോബില്‍ സുപ്രധാന സ്ഥാനമാണ് താരം നല്‍കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. നിയോണ്‍ ഗ്രീന്‍ പാന്‍റ്സില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. കാര്‍ഗോ പോകറ്റുകളുള്ള പാന്‍റ്സാണിത്. മള്‍ട്ടി കളര്‍ ഷര്‍ട്ടാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ഹൈ ഹീല്‍സ് ധരിച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Katrina Kaif (@katrinakaif)

 

'ഫോണ്‍ ഭൂത്' എന്ന തന്‍റെ പുത്തന്‍ ചിത്രത്തിന്‍റെ പ്രേമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം കിടിലന്‍ ലുക്കില്‍ എത്തിയത്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.  നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന 'ഫോണ്‍ ഭൂതി'ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 


  
പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് 'ഫോണ്‍ ഭൂതി'ന്റെ ട്രെയിലര്‍ നല്‍കുന്നത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'മേരി ക്രിസ്‍മസ്' എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Also Read: അമ്മയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കി യഗ് ദേവ്ഗണ്‍

click me!