ഫ്ലോറൽ കാര്‍ഡിഗനില്‍ സുന്ദരിയായി കത്രീന; ചിത്രങ്ങള്‍ പകര്‍‌ത്തി വിക്കി

By Web Team  |  First Published Dec 11, 2022, 7:32 AM IST

മലനിരകളുള്ള ഒരു സ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന പങ്കുവച്ചിരിക്കുന്നത്. ഫ്ലോറൽ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായിരിക്കുകയാണ് കത്രീന. 


കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്. കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മലനിരകളുള്ള ഒരു സ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന പങ്കുവച്ചിരിക്കുന്നത്. ഫ്ലോറൽ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായിരിക്കുകയാണ് കത്രീന. ഓറഞ്ചും മഞ്ഞയും നിറങ്ങളിലെ വലിയ ഫ്ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് നിറത്തിലെ കാര്‍ഡിഗനിനൊപ്പം ഇളംനീല ജീന്‍സാണ് കത്രീന ധരിച്ചിരിക്കുന്നത്. മലനിരകളിലെ ഞാന്‍ എന്ന അടിക്കുറിപ്പോടെ വിക്കി കൗശലെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Katrina Kaif (@katrinakaif)

 

കത്രീനയുടെ വിന്റര്‍ കളക്ഷനുകള്‍ എന്തായാലും ഫാഷന്‍പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും കമന്‍റുകള്‍ ചെയ്തതും. അതേസമയം അടുത്തിടെയാണ് കത്രീനയുടെയും വിക്കിയുടെയും ഒന്നാം വിവാഹവാര്‍ഷികം ഇരുവരും ആഘോഷിച്ചത്.  കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആര്‍ബാഡപൂര്‍വം ഇവരുടെ വിവാഹം നടന്നത്. വിവാഹവാര്‍ഷികത്തില്‍ ഇവര്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇവരുടെ ബന്ധത്തിന്‍റെ ഊഷ്മളത വെളിപ്പെടുത്തുന്നതായിരുന്നു.

'എന്‍റെ ജീവിതത്തിന്‍റെ വെളിച്ചം' എന്ന അടിക്കുറിപ്പോടെ വിവാഹദിനത്തിലെ ഫോട്ടോയും ഒരുമിച്ചുള്ള മറ്റൊരു ഫോട്ടോയും വിക്കി കൗശലിന്‍റെ രസകരമായ വീഡിയോയും ആണ് കത്രീന പങ്കുവച്ചത്. അവധിയാഘോഷത്തിനിടയില്‍ മനോഹരമായൊരു രാത്രിയില്‍ പാട്ടുവച്ച് സന്തോഷപൂര്‍വം ഇഷ്ടാനുസരണം നൃത്തം ചെയ്യുന്ന വിക്കിയെ ആണ് കത്രീന പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. വിക്കിയുടെ നൃത്തം കണ്ട് ആസ്വദിച്ച് ചിരിക്കുന്ന കത്രീനയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. കത്രീനയ്ക്ക് ആശംസകളറിയിക്കാൻ വിവാഹഫോട്ടോയ്ക്കൊപ്പം കത്രീനയുടെ തനിച്ചുള്ളൊരു ഫോട്ടോയും തന്‍റെ കൂടെ ചേര്‍ന്നുകിടക്കുന്നൊരു ഫോട്ടോയുമാണ് വിക്കി പങ്കുവച്ചത്. 

Also Read: പ്രസവശേഷം വീണ്ടും ഫിറ്റ്നസിലേയ്ക്ക് മടങ്ങാൻ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

click me!