തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുകയാണ് ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും വിക്കി കൗശലും. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആര്‍ബാഡപൂര്‍വം ഇവരുടെ വിവാഹം നടന്നത്.
വിവാഹദിനമെന്നത് വിവാഹിതരായ വ്യക്തികളെ സംബന്ധിച്ച് ഏറ്റവും 'സ്പെഷ്യല്‍' ആയ ദിനമാണ്. വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുകയും പരസ്പരം ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്യുന്ന പങ്കാളികള്‍ക്കിടയില്‍ തീര്‍ച്ചയായും കെട്ടുറപ്പുള്ളൊരു ബന്ധം തന്നെയായിരിക്കും ഉണ്ടായിരിക്കുക.
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കാളികള്‍ സുഹൃത്തുക്കളെ സാക്ഷികളാക്കി പരസ്പരം പിറന്നാളും വിവാഹവാര്‍ഷികവുമെല്ലാം ആശംസിക്കുകയെന്നത് പതിവാണ്. എന്നാല്‍ എത്തരത്തിലാണ് ആശംസകള്‍ കൈമാറുന്നത് എന്ന് ഏവരും കൗതുകത്തോടെ നോക്കുന്ന വിഷയമാണ്. പങ്കാളികളായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധമോ അവരുടെ പ്രണയത്തിന്‍റെ തീവ്രതയോ സൗഹൃദമോ എല്ലാം വെളിവാക്കുന്നതാണ് ഇത്തരത്തിലുള്ള ആശംസകളും മറ്റും.
ഇപ്പോഴിതാ തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുകയാണ് ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും വിക്കി കൗശലും. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആര്‍ബാഡപൂര്‍വം ഇവരുടെ വിവാഹം നടന്നത്.
ഇതിന് ശേഷം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം ഇരുവരും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയത്തിന്‍റെ ആഴവും ഉറപ്പുമെല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വിവാഹവാര്‍ഷികത്തില്‍ ഇവര്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇവരുടെ ബന്ധത്തിന്‍റെ ഊഷ്മളത ഒന്നുകൂടി വെളിപ്പെടുത്തുന്നതാണ്.
'എന്‍റെ ജീവിതത്തിന്‍റെ വെളിച്ചം' എന്ന അടിക്കുറിപ്പോടെ വിവാഹദിനത്തിലെ ഫോട്ടോയും ഒരുമിച്ചുള്ള മറ്റൊരു ഫോട്ടോയും വിക്കി കൗശലിന്‍റെ രസകരമായ എന്നാല്‍ 'റൊമാന്‍റിക്' ആയ ഒരു വീഡിയോയുമാണ് കത്രീന പങ്കുവച്ചിരിക്കുന്നത്. അവധിയാഘോഷത്തിനിടയില്‍ മനോഹരമായൊരു രാത്രിയില്‍ പാട്ടുവച്ച് സന്തോഷപൂര്‍വം ഇഷ്ടാനുസരണം നൃത്തം ചെയ്യുന്ന വിക്കിയെ ആണ് കത്രീന പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. വിക്കിയുടെ നൃത്തം കണ്ട് ആസ്വദിച്ച് ചിരിക്കുന്ന കത്രീനയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
തിരിച്ച് കത്രീനയ്ക്ക് ആശംസകളറിയിക്കാൻ വിവാഹഫോട്ടോയ്ക്കൊപ്പം കത്രീനയുടെ തനിച്ചുള്ളൊരു ഫോട്ടോയും തന്‍റെ കൂടെ ചേര്‍ന്നുകിടക്കുന്നൊരു ഫോട്ടോയുമാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ ഒരുപാട് സ്നേഹം അനുഭവപ്പെടുത്തുന്നതാണെന്നാണ് ആരാധകരുടെ കമന്‍റുകള്‍.
'സമയം പറക്കുകയാണ്. പക്ഷേ അത് നിന്‍റെ കൂടെയാകുമ്പോള്‍ എങ്ങനെയെന്ന് വിവരിക്കാൻ പോലുമാകാത്ത വിധം മാജിക്കലായാണ് പറന്നുപോകുന്നത്. നമുക്ക് ഒന്നാം വിവാഹവാര്‍ഷികാശംസ. നീ സങ്കല്‍പിക്കുന്നതിനെക്കാളെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നു ഞാൻ നിന്നെ...'- ഇതായിരുന്നു പ്രണയപൂര്‍വം വിക്കി കത്രീനയ്ക്ക് നല്‍കിയ ആശംസ.
ഇരുവരുടെയും വിവാഹവാര്‍ഷികത്തിന് ആശംസകള്‍ ചൊരിയുകയാണ് താരങ്ങളടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയായി ഇതിനോടകം തന്നെ ഇരുവരും മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷവും കരിയറില്‍ ശ്രദ്ധിച്ചുതന്നെയാണ് ഇരുവരും മുന്നോട്ട് പോകുന്നതെന്നതും എടുത്ത് പറയേണ്ട കാര്യം തന്നെ.