കസവ് സാരി, സെറ്റ് മുണ്ട്, മുണ്ട് എന്നിവയാണ് ഓണക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വസ്ത്രങ്ങള്‍. വീതിയുള്ള കരയിലും വീതി കുറഞ്ഞ കരയിലുമായി വരുന്ന ട്രഡീഷൻൽ കസവ് സാരികള്‍ക്ക് പുറമ, ഡിജിറ്റല്‍ പ്രിന്‍റഡ് കസവുസാരിയും കോട്ടണ്‍ ഡിസൈനര്‍ ബോര്‍ഡറുകള്‍ക്കൊപ്പം കസവ് പിടിപ്പിച്ച സാരികളുമെല്ലാം ഓണക്കാലത്ത് മാറിമാറി ട്രെൻഡിൽ വരാറുണ്ട്.
ഓണമിങ്ങെത്തുമ്പോള്‍ ഏവരും ഓണക്കോടിയുടെയും വര്‍ണാഭമായ ഓണാഘോഷത്തിന്‍റെയും സന്തോഷത്തിലാണ്. കസവ് വസ്ത്രങ്ങള്‍ തന്നെയാണ് എല്ലാക്കാലവും ഓണത്തിന് ട്രെൻഡിംഗില്‍ വരുന്ന ഔട്ട്ഫിറ്റ്. കസവ് സാരി, സെറ്റ് മുണ്ട്, മുണ്ട് എന്നിവയാണ് ഓണക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വസ്ത്രങ്ങള്‍. വീതിയുള്ള കരയിലും വീതി കുറഞ്ഞ കരയിലുമായി വരുന്ന ട്രഡീഷൻൽ കസവ് സാരികള്‍ക്ക് പുറമ, ഡിജിറ്റല്‍ പ്രിന്‍റഡ് കസവുസാരിയും കോട്ടണ്‍ ഡിസൈനര്‍ ബോര്‍ഡറുകള്‍ക്കൊപ്പം കസവ് പിടിപ്പിച്ച സാരികളുമെല്ലാം ഓണക്കാലത്ത് മാറിമാറി ട്രെൻഡിൽ വരാറുണ്ട്.
എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കസവ് സാരിക്കും സെറ്റും മുണ്ടിനും പുറമെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കസവിന്‍റെ മറ്റ് പല ഔട്ട്ഫിറ്റുകളും ഓണക്കാലത്ത് വരാറുണ്ട്. അത്തരത്തില്‍ ഓണത്തിന് തെരഞ്ഞെടുക്കാവുന്ന ചില കസവ് ഔട്ട്ഫിറ്റുകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
കസവ് സ്കര്‍ട്ട്- ടോപ്പ്
കസവിന്‍റെ സ്കര്‍ട്ടും ടോപ്പും ട്രെൻഡില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങളായി. ഇക്കുറിയും വ്യത്യസ്തമായ കസവ് സ്കര്‍ട്ടുകളും ടോപ്പുകളും നല്ലരീതിയില്‍ തന്നെ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഒന്നുകില്‍ സെറ്റായി ആണ് ഇവ വരാറ്.
അല്ലെങ്കില്‍ ഇഷ്ടാനുസരണം മിക്സ് ആന്‍റ് മാച്ച് ചെയ്യാം. വസ്ത്രധാരണത്തില്‍ അല്‍പം കൂടി താല്‍പര്യമുള്ളവരാണെങ്കില്‍ മെറ്റീരിയലുകളെടുത്ത ശേഷം തയ്പിക്കാനാണ് ഇഷ്ടപ്പെടുക.
കസവ് സല്‍വാര്‍
കസവിന്‍റെ സല്‍വാറും ഇതേ രീതിയില്‍ തന്നെ ഓണക്കാലത്ത് തരംഗമാകാറുണ്ട്.
വ്യത്യസ്തമായ പാറ്റേണുകളില്‍ ഇത് വരാറുണ്ട്. ഡിസൈൻ ചെയ്ത് കസവ് സല്‍വാറുകള്‍ ചെയ്തെടുക്കുന്നവരും ഏറെയാണ്.
കസവ് ഹാഫ് സാരി
കസവ് സാരിക്കോ, സെറ്റ്- മുണ്ടിനോ പകരം വയ്ക്കാവുന്ന ഔട്ട്ഫിറ്റാണ് കസവ് ഹാഫ് സാരി.
ബ്രൈറ്റ് നിറങ്ങളിലുള്ള ബ്ലൗസുകള്‍, അതും ഡിസൈനര്‍ വര്‍ക്കുകളുള്ളത് - ഇതിനൊപ്പം കസവ് ബോട്ടം, കസവ് ഹാഫ് സാരി എന്നിവയാണ് അധികപേരും തെരഞ്ഞെടുക്കാറ്.
Also Read:- കസവ് മറന്നൊരു ഓണമോ? കേരള സാരിയും സെറ്റ് മുണ്ടുമാണ് ഓണത്തിന് താരങ്ങൾ