കണ്ടാല്‍ 'സിംപിള്‍'; കരീനയുടെ ചെരിപ്പിന്‍റെ വില കേട്ട് അമ്പരന്ന് ഫാഷന്‍ ലോകം!

By Web Team  |  First Published Nov 5, 2020, 8:34 AM IST

തന്‍റേതായ ഒരു 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' സമ്മാനിക്കാന്‍ എപ്പോഴും കരീന ശ്രമിക്കാറുണ്ട്. കരീനയുടെ 'മെറ്റേണിറ്റി ഫാഷനും' കാഫ്താന്‍ വസ്ത്രത്തോടുള്ള പ്രണയവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.
 


ബോളിവുഡിന്റെ താരറാണിയാണ് കരീന കപൂര്‍. രണ്ടാമത്തെ കൺമണിക്കു വേണ്ടി കാത്തിരിക്കുന്ന ഈ സമയത്തും ഫാഷന്‍ ലോകത്തെ ചര്‍ച്ചകളില്‍ കരീന നിറഞ്ഞുനില്‍ക്കുകയാണ്. 

തന്‍റേതായ ഒരു 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' സമ്മാനിക്കാന്‍ എപ്പോഴും കരീന ശ്രമിക്കാറുണ്ട്. കരീനയുടെ 'മെറ്റേണിറ്റി ഫാഷനും' കാഫ്താന്‍ വസ്ത്രത്തോടുള്ള പ്രണയവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. 

Latest Videos

ഇപ്പോഴിതാ താരം ധരിച്ച ഒരു ചെരിപ്പാണ് ഫാഷന്‍ ലോകത്തെ ചർച്ചാ വിഷയം. ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്. അതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള മനോഹരമായ ഡ്രസ്സായിരുന്നു കരീനയുടെ വേഷം. 

 

എന്നാല്‍ ചതുരാകൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുളള താരത്തിന്‍റെ 'സിംപിള്‍' ചെരുപ്പിലാണ് എല്ലാവരുടെയും നോട്ടം പോയത്.  ഇറ്റാലിയൻ ആഡംബര ബ്രാന്‍റായ 'ബോറ്റേഗ വെനറ്റ'യില്‍ നിന്നുള്ള ചെരിപ്പാണിത്.  

 

വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിൽ തീർത്തും വ്യത്യസ്തമാണ്. 1430 അമേരിക്കൻ ഡോളർ ആണ് ഈ ഹൈഹീല്‍സിന്‍റെ വില. അതായത് ഏകദേശം 1,06,600 രൂപ. 

Also Read: കരീനയുടെ മെറ്റേണിറ്റി ഡ്രസ്സ്; ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച; വില എത്രയെന്ന് അറിയാമോ?

click me!