Kareena Kapoor : കണ്ടോ കരീനയുടെ വാനിറ്റി വാനിന്‍റെ അകം; ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു

By Web Team  |  First Published Sep 26, 2022, 6:55 PM IST

ആഡംബരങ്ങളുടെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ടത് ബോളിവുഡ് താരങ്ങളെ കുറിച്ചാണ്. ഇവര്‍ താമസിക്കുന്ന ബംഗ്ലാവുകള്‍, പോകുന്ന ഹോട്ടലുകള്‍, ജിമ്മുകള്‍, മാളുകള്‍ എന്നിങ്ങനെ പല വിഷയങ്ങളിലും ആളുകള്‍ താല്‍പര്യം കാണിക്കാറുണ്ട്. വെറും ഒരു കൗതുകം എന്നതില്‍ കവിഞ്ഞ് ഇതിലൊന്നും മറ്റ് പ്രാധാന്യങ്ങളുമില്ല. 


സിനിമാതാരങ്ങളുടെ ജീവിതനിലവാരം എപ്പോഴും സാധാരണക്കാരില്‍ നിന്ന് മുകളില്‍ തന്നെ ആയിരിക്കും. പലപ്പോഴും ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാൻ ഏവരും കൗതുകത്തോടെ കാത്തിരിക്കാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ ആഡംബരജീവിതത്തെ കുറിച്ചറിയാനാണ് മിക്കവര്‍ക്കും താല്‍പര്യം.

ആഡംബരങ്ങളുടെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ടത് ബോളിവുഡ് താരങ്ങളെ കുറിച്ചാണ്. ഇവര്‍ താമസിക്കുന്ന ബംഗ്ലാവുകള്‍, പോകുന്ന ഹോട്ടലുകള്‍, ജിമ്മുകള്‍, മാളുകള്‍ എന്നിങ്ങനെ പല വിഷയങ്ങളിലും ആളുകള്‍ താല്‍പര്യം കാണിക്കാറുണ്ട്. വെറും ഒരു കൗതുകം എന്നതില്‍ കവിഞ്ഞ് ഇതിലൊന്നും മറ്റ് പ്രാധാന്യങ്ങളുമില്ല. 

Latest Videos

എന്നാല്‍ അധികം താരങ്ങളും തങ്ങളുടെ ഇത്തരത്തിലുള്ള സ്വകാര്യമായ ജീവിതരീതിയെ കുറിച്ചോ, സൗകര്യങ്ങളെ കുറിച്ചോ കാര്യമായി പൊതുജനവുമായോ ആരാധകരുമായോ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാറില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ വീടിന്‍റെ ചിത്രങ്ങള്‍, മറ്റ് വ്യക്തിപരമായി ചെലവിടുന്ന ഇടങ്ങള്‍, ആളുകള്‍ എന്നിവയെ എല്ലാം മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കാൻ താരങ്ങള്‍ ശ്രമിക്കുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്. 

ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ബോളിവുഡ് താരം കരീന കപൂര്‍. വീട്, വീട്ടുകാര്‍, സുഹൃത്തുകള്‍, സ്വകാര്യമായ ആഘോഷങ്ങള്‍, കുട്ടികള്‍, വര്‍ക്കൗട്ട്, ഡയറ്റ് എന്നിങ്ങനെ വ്യക്തപരമായ ഒരുപാട് കാര്യങ്ങള്‍ മറയില്ലാതെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കരീന. 

ഇപ്പോഴിതാ കരീന തന്‍റെ വാനിറ്റി വാനിന് അകത്ത് നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സാമാന്യം വിജയം നേടിയ താരങ്ങള്‍ മാത്രമാണ് വാനിറ്റി വാൻ സ്വന്തമാക്കാറ്. ചെറിയൊരു വീടിന്‍റെ സൗകര്യങ്ങളെല്ലാം അടങ്ങിയതായിരിക്കും ഇത്തരത്തിലുള്ള ആഡംബര വാഹനങ്ങള്‍. 

മുറി, വാഷ് റൂം, ഡ്രസിംഗ് ഏരിയ എന്നിങ്ങനെ നല്ല സൗകര്യത്തില്‍ തന്നെ തയ്യാറാക്കുന്ന ആഡംബര വാഹനങ്ങള്‍ക്ക് വലിയ ചെലവ് ഉണ്ട്. ഇവ വാങ്ങിക്കാൻ മാത്രമല്ല, കൊണ്ടുനടക്കാനും ചെലവുണ്ട്. 

കരീനയുടെ വാനിറ്റി വാൻ നല്ല സൗകര്യങ്ങളുള്ളത് തന്നെയെന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. സിനിമാചിത്രീകരത്തിനിടെ തന്‍റെ ക്രൂവിനൊപ്പം വാനില്‍ വച്ച് ഭക്ഷണം കഴിക്കുന്നതും സമയം ചെലവിടുന്നതുമെല്ലാമാണ് കരീന ചിത്രങ്ങളാക്കിയിരിക്കുന്നത്. 

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിക്കിയെയും ചിത്രങ്ങളില്‍ കാണാം. കരീനയുടെ വാനിന് അകത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇനി ശ്രദ്ധിക്കണമെന്ന രസകരമായ കമന്‍റും മിക്കി ഫോട്ടോകള്‍ക്ക് താഴെ ഇട്ടിരിക്കുന്നു. 'സ്കാം വാൻ' അഥവാ അഴിമതികളുടെ വാൻ എന്ന കമന്‍റുമായി നടിയും നിര്‍മ്മാതാവും സ്റ്റൈലിസ്റ്റുമായ റിയ കപൂറും എത്തിയിരിക്കുന്നു. 

മിഴിവുള്ള ലൈറ്റിംഗ്, കിടിലൻ കണ്ണാടി, ടിവി, കസേരകള്‍, മേശകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും വാനിന് അകത്ത് കാണാം. അകത്തേക്ക് ഇഷ്ടം പോലെ ഏരിയ ഉള്ളതായും തോന്നിക്കുന്നുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കരീനയുടെ വാനിറ്റി വാൻ.

 

Also Read:- മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും

click me!