ബ്ലാക്ക് ആന്‍ഡ് ബ്യൂട്ടിഫുള്‍; ബാക്ലെസ് ഔട്ട്ഫിറ്റില്‍ കരീന കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jan 23, 2023, 9:47 AM IST

ബ്ലാക്ക് നിറത്തിലുള്ള ബാക്ലെസ് ഔട്ട്ഫിറ്റില്‍ ആണ് ഇത്തവണ കരീന തിളങ്ങുന്നത്. ചിത്രങ്ങള്‍ കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 


ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താര കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്ന് എത്തി ബോളിവുഡില്‍ സ്വന്തം ഇരിപ്പടം ഉറപ്പിച്ച നടിയാണ് കരീന കപൂര്‍. ബോളിവുഡില്‍ അന്നും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്കും ഫാന്‍സ് ഏറെയാണ്. കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ബാക്ലെസ് ഔട്ട്ഫിറ്റില്‍ ആണ് ഇത്തവണ കരീന തിളങ്ങുന്നത്. ചിത്രങ്ങള്‍ കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ഹോട്ട് ലുക്ക്, ക്യൂട്ട് ലുക്ക് തുടങ്ങിയ കമന്‍റുകളാണ് ആരാധകര്‍ പങ്കുവച്ചത്.

Latest Videos

 

 

സിനിമാതിരക്കുകള്‍ക്ക് ഇടയിലും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കരീന, തന്‍റെ കുടുംബജീവിതം ഏറെ മനോഹരമായാണ് കൊണ്ടുപോകുന്നത്. പ്രസവം കഴിഞ്ഞ് വീണ്ടും ഫിറ്റ്നസ് തിരിച്ചുപിടിക്കാന്‍ ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍, ഇതിന്‍റെ ഗുണങ്ങള്‍ എല്ലാം കരീന എപ്പോഴും തന്‍റെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുള്ളവര്‍ക്കും ചെയ്യാവുന്ന തരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പലപ്പോഴും കരീന പങ്കുവയ്ക്കുന്ന ചിത്രങ്ങളോ വീഡിയോകളോ എല്ലാം. അടുത്തിടെ കരീനയുടെ യോഗ പരിശീലക പങ്കുവച്ചൊരു വീഡിയോ സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. തന്‍റെ യോഗ സെഷനിലാണ് കരീന. ഇതിനിടെ അടുത്തിരുന്ന് കളിക്കുന്ന കരീനയുടെ ഇളയ മകൻ ജഹാംഗീറിനെ (ജെ)  കാണാം. 

 

അമ്മ യോഗ ചെയ്യുന്നതിനിടെ ചിരിച്ചുകളിച്ച് കുസൃതിയോടെ അമ്മയെ ശല്യപ്പെടുത്തുകയാണ് ജെ. യോഗ പോസിലിരിക്കുന്ന കരീനയുടെ ശരീരത്തിന് താഴെക്ക് നുഴഞ്ഞുകയറി കുസൃതിയോടെ ചിരിക്കുന്ന ജെയെ വാത്സല്യത്തോടെ ഓമനിക്കുന്ന കരീനയെയും വീഡിയോയില്‍ കാണാം.  

 

Also Read: കസവു സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

click me!