ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഇപ്പോള്‍ ധരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ. ഗര്‍ഭകാലം ആസ്വദിക്കുന്നതിനിടയിൽ ഫാഷനിലും താരസുന്ദരി ശ്രദ്ധിക്കുന്നുണ്ട്. ഗർഭ കാലത്തെ മികച്ച വസ്ത്രധാരണം എങ്ങനെയാവണമെന്ന് സൂചിപ്പിക്കുകയാണ് കരീനയുടെ മെറ്റേണിറ്റി ഫാഷന്‍.
ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
ഇപ്പോഴിതാ ഒലീവ് ഗ്രീന്‍ നിറത്തിലുള്ള സ്കര്‍ട്ടും ബ്ലൗസും ധരിച്ചുളള താരത്തിന്‍റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. പ്ലീറ്റുകളുള്ള സ്കര്‍ട്ടാണ് ഇവിടത്തെ ഹൈലൈറ്റ്.
6,641 രൂപയാണ് ഇതിന്‍റെ വില. ബ്ലൗസിന്‍റെ വില 4,741 രൂപയും.
Also Read: ഇത്തവണ വൈറ്റ്- റെഡ് സല്‍വാറില്‍; ഫാഷനിൽ വിട്ടുവീഴ്ചയില്ലാതെ കരീന കപൂർ