'കുട്ടിക്കാലത്ത് അമ്മയെ പേടിയായിരുന്നു, ഇന്ന് അടുത്ത സുഹൃത്ത്'; ഹൃദ്യമായ കുറിപ്പുമായി കങ്കണ റണൗട്ട്

By Web Team  |  First Published Dec 28, 2022, 9:01 AM IST

അമ്മയുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കങ്കണ റണൗട്ട്. അമ്മയുടെ നെഞ്ചില്‍ തലചായ്ച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് കങ്കണ ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്‌.


തന്‍റേതായ അഭിനയമികവ് കൊണ്ടും ശൈലി കൊണ്ടും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ച ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും പല വിഷയങ്ങളിലുമുള്ള തന്‍റെ അഭിപ്രായങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കങ്കണയുടെ പല പ്രസ്താവനയും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കങ്കണ റണൗട്ട്. അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് കങ്കണ ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്‌.

Latest Videos

കുട്ടിക്കാലത്ത് അമ്മയെ തനിക്ക് പേടിയായിരുന്നുവെന്നും വളര്‍ന്നപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. 'ഒരു കുട്ടിയെപ്പോലെ വികൃതി കാട്ടി, ചിരിച്ചുകൊണ്ട് പൃഥ്വിയുമായി കളിക്കുന്ന നിങ്ങളെ കാണുമ്പോള്‍ ഇതാണ് മമ്മയുടെ എനിക്കേറ്റവും പ്രിയപ്പെട്ട ജീവിതഘട്ടമെന്ന് ഞാന്‍ എന്നോടുതന്നെ പറയുകയാണ്‌. അമ്മയ്ക്ക് പിറന്നാളാശംസകള്‍'- കങ്കണ കുറിച്ചു. കങ്കണയുടെ സഹോദരിയുടെ മകനാണ് പൃഥ്വി.

 

അടുത്തിടെ അമ്മയുടെ സാരി ധരിച്ചുള്ള കുട്ടിക്കാലത്തെ ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി കങ്കണ പങ്കുവെച്ചിരുന്നു. 'എല്ലാ പെണ്‍കുട്ടികളേയും പോലെ 10-11 വയസ്സുള്ളപ്പോള്‍ ഞാനും അമ്മയുടെ സാരി ധരിച്ചു നോക്കിയിരുന്നു. ചേച്ചി രംഗോലി ലിപ്സ്റ്റിക്കും ഇട്ടുതന്നു. ഒരു ക്ലാസിക്കല്‍ ഡാന്‍സറെ പോലെ'- ചിത്രത്തിനൊപ്പം താരം കുറിച്ചു.

അതേസമയം, ദില്ലിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ വിഷയവുമായി ബന്ധപ്പെട്ട് കങ്കണ അടുത്തിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്‍റെ സഹോദരി സമാനമായ അനുഭവത്തിലൂടെ കടന്നുപോയ കാലമാണ് ഓർമ വരുന്നത് എന്നു കങ്കണ പറയുകയുണ്ടായി. തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രം​ഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറഞ്ഞാണ് കങ്കണ കുറിക്കുന്നത്.  52- ഓളം സർജറികളാണ് രം​ഗോലിക്ക് ചെ്തത്. അന്ന് സഹോദരി അനുഭവിച്ച മാനസിക - ശാരീരിക ആഘാതം സങ്കൽപിക്കാവുന്നതിലും എത്രയോ അധികമാണെന്നും കങ്കണ പറയുന്നു. തങ്ങളുടെ കുടുംബം തകർന്നുപോയി. ആ കാലത്ത് തനിക്കും തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും കങ്കണ പറയുന്നു.

തനിക്കരികിലൂടെ ആരെങ്കിലും കടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു. ബൈക്കിലോ കാറിലോ അപരിചിതർ ആരെങ്കിലും തന്നെ കടന്നുപോകുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ശീലമായിരുന്നുവെന്നും കങ്കണ പറയുന്നു. 

Also Read: 'ഒരു ഭാര്യയുടെ ജീവിതം'; സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സ്മൃതി ഇറാനി

click me!