അജയ് ദേവ്ഗണിനെ കണ്ടുമുട്ടുന്ന സമയത്ത് താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് താരം പറയുന്നു. അജയ്ക്കും മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇരുവരുടേയും ആ ബന്ധങ്ങള്‍ തകര്‍ന്നതോടെ കൂടുതല്‍ അടുത്തുവെന്നും കജോള്‍ പറയുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന താരമാണ് കജോള്‍. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. ഷാരുഖ് ഖാന്‍- കജോൾ ഒരുകാലത്ത് ഹിന്ദി സിനിമയുടെ ഭാഗ്യ ജോഡിയായി മാറി. നടന്‍ അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ കജോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അജയ് ദേവ്ഗണുമായുള്ള പ്രണയത്തെ കുറിച്ച് ഹ്യൂമാന്‍ ഓഫ് ബോംബ്യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കജോള്‍.
അജയ് ദേവ്ഗണിനെ കണ്ടുമുട്ടുന്ന സമയത്ത് താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് താരം പറയുന്നു. അജയ്ക്കും മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇരുവരുടേയും ആ ബന്ധങ്ങള്‍ തകര്‍ന്നതോടെ കൂടുതല്‍ അടുത്തുവെന്നും കജോള്‍ പറയുന്നു.
undefined
'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ എന്ന ചിത്രത്തിലെ സിമ്രാനെ പോലെയായിരുന്നില്ല എന്റെ പ്രണയം. അജയ്‌യെ കാണുമ്പോള്‍ ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അജയ്‌യും അതുപോലെ തന്നെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തു. അതിനു ശേഷമാണ് സൗഹൃദം തുടങ്ങിയത്. സെറ്റില്‍ ഒരുപാട് നേരം ഒരുമിച്ച് ചെലവഴിച്ചു. ഇതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും ബ്രേക്കപ്പ് ആയി. അതിന്റെ സങ്കടവും നിരാശയും വേദനയുമെല്ലാം ഒരുമിച്ച് പങ്കുവെച്ചു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലെത്തി'- കജോള്‍ പറയുന്നു.
കരിയറിന്‍റെ തുടക്കത്തില്‍ നേരിട്ട പരിഹാസത്തെ കുറിച്ചും കാജോള്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ‘അവൾ കറുത്തവളാണ്. എപ്പോഴും കണ്ണട ഉപയോഗിക്കുന്നു. വണ്ണം കൂടിയ പെൺകുട്ടിയാണ്'- സിനിമാ മേഖലയിലെ തുടക്കകാലത്ത് ഇത്തരം അധിക്ഷേപങ്ങളെല്ലാം കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ അതേ പറ്റി കൂടുതൽ ചിന്തിച്ചിരുന്നില്ല. എന്റെ നെഗറ്റീവുകൾ പറയുന്ന എല്ലാവരെക്കാളും മികച്ചതാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എന്റെ പാതയിലൂടെ സഞ്ചരിച്ചു. എനിക്ക് പരാജയങ്ങളേക്കാള്‍ കൂടുതല്‍ ഹിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ഞാന്‍ ശരിയായ പാതയിലായിരുന്നു എന്ന് താന്‍ ചിന്തിച്ചു. അവർക്ക് എന്നെ തകർക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഇന്ന് കാണുന്ന കജോളിലേക്ക് ഞാന്‍ എത്തിയത്' - കജോള്‍ പറഞ്ഞു.
സുന്ദരിയാണെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ല. അത് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. 32-33 വയസായപ്പോഴാണ് സു്ന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായതെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'അവൾ കറുത്തു തടിച്ചവളാണ്, എപ്പോഴും കണ്ണട ഉപയോഗിക്കുന്നു'; അനുഭവം പറഞ്ഞ് കജോള്‍