ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കഴിഞ്ഞ ഏപ്രില്‍ 19-നാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. മകനൊപ്പം സമയം ചിലവഴിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. മകന്‍ നീല്‍ കിച്‌ലുവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി കാജല്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നീലിന്റെ വർക്കൗട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാജല്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് കാജല്‍ പോസ്റ്റ് പങ്കുവച്ചത്.
'അവന്‍ എന്തിനു പരിശീലനം നടത്തുന്നതെന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതപ്പെടുന്നു'- എന്ന ക്യാപ്ഷനോടെ ആണ് കാജല്‍ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തുന്നത്. അമ്മയെപ്പോലെ ഫിറ്റ്നസിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് തോന്നുന്നൂ എന്നാണ് പലരും കമന്‍റ് ചെയ്തത്.
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കഴിഞ്ഞ ഏപ്രില്‍ 19-നാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. നീല്‍ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും' എന്ന കുറിപ്പോടെയാണ് മകനൊപ്പമുള്ള ആദ്യ ചിത്രം താരം പങ്കുവച്ചത്. മകനു ആറ് മാസം പൂര്‍ത്തിയായതിന്‍റെ സന്തോഷത്തിലും താരം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
'ആറ് മാസം ഇത്രയും വേഗം കടന്നു പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെ പേടിച്ചിരുന്ന ഒരു യുവതിയില്‍ നിന്ന് കുഞ്ഞിന്‍റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്. ജോലിക്കിടയിലും നിന്നെ പരിചരിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച വരുത്തിട്ടിയില്ല. നീയുമായുള്ള ഓരോ കുഞ്ഞുനിമിഷങ്ങളും ഇത്രത്തോളം ആസ്വദിക്കുമെന്ന് ഞാന്‍ കരുതിയില്ല'- കാജല്‍ പറയുന്നു.
നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ കുറിച്ചും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടല്‍ കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്ത് കുറിച്ചു. സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്ന് ഭര്‍ത്താവിനോട് തമാശ പറയാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതുമായ ജോലിയാണിതെന്നും നീലിന്റെ അമ്മയായിരിക്കുക എന്ന ഉത്തരവാദിത്വം ദൈവാനുഗ്രഹമാണെന്നും കാജല്‍ കുറിച്ചു.
Also Read: മകളുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍