കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. ഇപ്പോഴിതാ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ പുത്തന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ഇരുവരും വിവാഹിതരായത്. നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍.
കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. ഇപ്പോഴിതാ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ പുത്തന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ടാണ് താരത്തിന്‍റെ വര്‍ക്കൗട്ട്.
അതും ഭര്‍ത്താവിന്‍റെ തന്നെ പാട്ടും ആസ്വദിച്ചാണ് താരത്തിന്‍റെ വര്‍ക്കൗട്ട്. രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് എന്റർടെയ്നർ 'തു ജൂത്തി മേം മക്കർ' സിനിമയിലെ 'തേരേ പ്യാര്‍ മേം...' എന്ന ഗാനം ആസ്വദിച്ചാണ് ആലിയ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്നത്. കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ട് ചെറിയ ഡാന്‍സ് മൂവും താരം ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.
അടുത്തിടെയാണ് 'തു ജൂത്തി മേം മക്കർ' എന്ന രണ്‍ബീറിന്‍റെ പുതിയ സിനിമയുടെ ട്രെയിലറും ഗാനവും പുറത്തുവന്നത്. അൻഷുൾ ശർമ–രാഹുൽ മോഡി എന്നിവർ ചേർന്നാണ് സംവിധാനം. ലവ് രഞ്ജന്റേതാണ് തിരക്കഥ. സംഗീതം പ്രീതം. മാർച്ച് എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
ബ്രഹ്മാസ്ത്രയാണ് രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആലിയ നായികയും അയൻ മുഖർജി സംവിധാനവും ചെയ്ത സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.
Also Read: 'നിരവധി കുടുംബങ്ങളെ തകർത്ത രോഗം'; കുറിപ്പുമായി സുപ്രിയ മേനോൻ