മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും ഇന്ന് റോബോട്ടുകളും മെഷീനുകളും ക്യാമറകളും വിവിധ അപ്ലിക്കേഷനുകളുമെല്ലാം ചേര്‍ന്ന് ചെയ്യുകയാണ്. ഇക്കാരണം കൊണ്ട് തന്നെ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അതുപോലെ തന്നെ പുതിയ തൊഴിലവസരങ്ങളും ഇല്ലാതാകുന്നു.
തൊഴില്‍ മേഖലകളിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുക. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) പോലുള്ള പുത്തൻ സാങ്കേതികവിദ്യകള്‍ എത്തുമ്പോള്‍ തൊഴില്‍ മേഖലകളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ.
മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും ഇന്ന് റോബോട്ടുകളും മെഷീനുകളും ക്യാമറകളും വിവിധ അപ്ലിക്കേഷനുകളുമെല്ലാം ചേര്‍ന്ന് ചെയ്യുകയാണ്. ഇക്കാരണം കൊണ്ട് തന്നെ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അതുപോലെ തന്നെ പുതിയ തൊഴിലവസരങ്ങളും ഇല്ലാതാകുന്നു.
പക്ഷേ ഇതിന് സമാന്തരമായി പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള പുതിയ തൊഴിലവസരങ്ങള്‍ രൂപപ്പെടുന്നുമുണ്ട്. കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയമോ കൗതുകമോ എല്ലാം തോന്നുന്ന തരത്തില്‍ വ്യത്യസ്തമായ ജോലികള്‍ വരെ ഇതിലുള്‍പ്പെടുന്നു.
ഇത്തരത്തിലൊരു തൊഴില്‍ പരസ്യമാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പിസ ഇൻഫ്ളുവൻസര്‍ എന്നാണ് തസ്തികയുടെ പേര്. യുഎസിലുള്ള, ഒരു ഓണ്‍ലൈൻ പിസ ഓര്‍ഡറിംഗ് ആപ്പ് ആണ് ഇങ്ങനെയൊരു പോസ്റ്റിലേക്ക് ആളെ അന്വേഷിക്കുന്നത്. അതും നല്ലൊരു തുക ശമ്പളമായി നല്‍കും. 69 ലക്ഷം (ഇന്ത്യൻ രൂപ) ആണ് ശമ്പളമായി പറയുന്നത്.
പിസ ഇൻഫ്ളുവൻസറുടെ ജോലി എന്താണെന്ന് വച്ചാല്‍- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ക്ക് പിസയോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നതിനായി വീഡിയോകളും മറ്റ് കണ്ടന്‍റുകളും തയ്യാറാക്കി പങ്കുവയ്ക്കണം. ഇതിലൂടെ പിസ ഓര്‍ഡറുകള്‍ വര്‍ധിപ്പിക്കാൻ സാധിക്കണം. ഇതാണ് ജോലി.
ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നുള്ളവര്‍ക്കാണ് മുൻഗണന എന്ന് പരസ്യത്തില്‍ കമ്പനി പ്രതിപാദിച്ചിരുന്നുവെങ്കിലും പരസ്യം കയറി വൈറലായതോടെ പലയിടങ്ങളില്‍ നിന്നുള്ളവര്‍ ഈ ജോലിക്കായി കടിപിടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ ചര്‍ച്ചയാണ് ഈ പരസ്യത്തെ കുറിച്ച് നടക്കുന്നത്. ഞങ്ങള്‍ക്ക് ഈ ജോലി മതി, ഇങ്ങനെയൊരു ജോലിയാണ് ഏറെക്കാലമായി തേടി നടക്കുന്നത് എന്നെല്ലാം വാദിക്കുന്നവരെ ചര്‍ച്ചകള്‍ക്കിടയില്‍ ഏറെ കാണാം.
Also Read:- 'ചെന്നായ' ആകാൻ 20 ലക്ഷം ചിലവിട്ട് ഒരു മനുഷ്യൻ; ആഗ്രഹം സഫലീകരിച്ചു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-