കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നാം, സംഭവം ഡിസൈനാണ്; വൈറലായ ജീന്‍സ് വിപണിയിലേയ്ക്ക്...

By Web Team  |  First Published Jun 1, 2021, 1:08 PM IST

ന്യൂയോർക്കിലുള്ള 'വെറ്റ് പാന്‍റ് ഡെനിംസ്' എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള ജീന്‍സ് വിപണിയിലിറക്കിയത്. 


യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. പൊതുവേ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പുരുഷനായാലും സ്ത്രീയായാലും ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രമായി ജീന്‍സിനെ കാണുന്നു. അതുകൊണ്ട് തന്നെയാണ് യുവതലമുറയ്ക്കിടയില്‍ ജീന്‍സ് അത്രയും ജനപ്രിയമാകുന്നത്. 

ജീന്‍സില്‍ തന്നെ പല തരത്തിലുള്ള ഫാഷൻ ട്രെൻഡുകളും ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. കണ്ടാല്‍ കീറിയ പോലെ തോന്നുന്ന ജീന്‍സ്, 'പുല്ലിന്‍റെ കറ' പോലെ തോന്നുന്ന ജീന്‍സ്... അങ്ങനെ പല രസകരമായ ഡിസൈനുകളിലാണ് ഇവയെ ഇപ്പോള്‍ കാണുന്നത്. അതിലും കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള ഒരു ജീന്‍സാണ് ഇപ്പോൾ ഫാഷന്‍ ലോകത്ത് വൈറലാകുന്നത്. 

Latest Videos

മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഈ ജീന്‍സിനെ വൈറലാക്കിയത്. ഒറ്റനോട്ടത്തില്‍ കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്‍റില്‍ മൂത്രമൊഴിച്ചതാണെന്നേ തോന്നൂ. എന്നാല്‍ സംഭവം ഡിസൈനാണ്. ന്യൂയോർക്കിലുള്ള 'വെറ്റ് പാന്‍റ്സ് ഡെനിം' എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. 

'നന‍ഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നത്. 

 

മൂത്രമൊഴിച്ച പോലുള്ള ലുക്കും അതേസമയം യഥാർത്ഥത്തിൽ ജീൻസിൽ മൂത്രമൊഴിച്ചാൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളില്ലാത്ത ജീൻസ് വെറ്റ് പാന്‍റ്സ് ഡെനിം നിർമ്മിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്‍റെ ലുക്ക് വളരെ ഇഷ്ടമാണ്.  അവരുടെ ആഗ്രഹം പൂർത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈൻ ചെയ്തതെന്നും വെറ്റ് പാന്‍റ്സ് ഡെനിം സിഇഒ പറയുന്നു. 

 

Also Read: 'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!