നന്നായി പഠിക്കുന്നത് കൊണ്ട് പാരന്റ്സിന് വളരെ സന്തോഷമായിരിക്കും. നന്നായിട്ട് കുട്ടി പഠിക്കുന്നുണ്ടല്ലോ അതാണല്ലോ ഏറ്റവും വലിയ കാര്യം. മറ്റൊന്നിനും പോകുന്നില്ലല്ലോ അത്തരം സ്വഭാവങ്ങൾ ഇല്ലാത്തതുകൊണ്ട് മോശം കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പറ്റുമല്ലോ. പഠനമൊഴികെ മറ്റെല്ലാം മോശമായി കരുതുന്നതു കൊണ്ടാണ് ഇത്തരം ചിന്ത ഉണ്ടാകുന്നത്.
ചില കുട്ടികൾ വീട്ടിൽ വാതോരാതെ സംസാരിക്കും എന്നാൽ മറ്റുള്ളവരോട് സംസാരിക്കില്ല എന്നു മാത്രമല്ല അവരുടെ നേരെ നോക്കാതെ മുഖം തിരിച്ചു തലകുനിച്ചു നിൽക്കും. വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ അവരോട് സംസാരിക്കില്ല, സ്കൂളിൽ ടീച്ചർ എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയുന്നത് വിരളമായും വ്യക്തതയില്ലാതെയും ആയിരിക്കും. ഫാമിലിയു മൊത്ത് ഒരു ഫംഗ്ഷനു പോയാൽ മറ്റാരോടും സംസാരിക്കാതെ വീട്ടുകാരുടെ കൂടെ തന്നെ നിൽക്കും. കുട്ടികളിൽ കാണുന്ന ഇത്തരം പ്രശ്നങ്ങളെ എങ്ങനെ തടയാമെന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...
കുട്ടികളിൽ കാണുന്ന ഇത്തരം പ്രശ്നങ്ങളെ 'സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡിസോഡർ' (social communication disorder) എന്നാണ് വിളിക്കുന്നത്. എന്താണ് സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡിസോഡർ?. കുട്ടികൾക്ക് എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്, എന്താണ് ഇതിനു കാരണം എന്നതിനെ കുറിച്ച് ഭൂരിഭാഗം മാതാപിതാക്കളും അജ്ഞരാണ്. ഇത്തരം പ്രശ്നം നിങ്ങളുടെ കുട്ടിയിൽ ഉണ്ടെങ്കിൽ അവരുടെ ഭാവി ജീവിതത്തിൽ ചില പ്രശ്നങ്ങൾ വന്നുചേരാം. അത് ഒഴിവാക്കാൻ മാതാപിതാക്കൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സാധാരണ നാലു മുതൽ അഞ്ചു വയസ്സ് വരെ പ്രായം ആകുമ്പോഴേക്കും കുട്ടികൾ അത്യാവശ്യം നല്ലതുപോലെ എല്ലാവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്തു തുടങ്ങും. ഈ കാലഘട്ടത്തിൽ വീട്ടിൽ വരുന്നവർ കുട്ടികളോട് എന്ത് ചോദിച്ചാലും അവർ നല്ലതുപോലെ കമ്മ്യൂണിക്കേറ്റ് ചെയ്യും. അതുപോലെ ഒരേ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ അവരുടെ കൂടെ കൂട്ടുകൂടുകയും കളിക്കുകയും ചെയ്യും. എന്നാൽ ചില കുട്ടികൾ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യില്ല. അവരെപ്പോഴും പാരൻസിന്റെ പുറകിലായിരിക്കും നിൽക്കുക.
സാധാരണ ഇങ്ങനെയൊക്കെ കാണുമ്പോൾ പാരൻ്സ് വിചാരിക്കുന്നത് അവർ അന്തർമുഖർ അഥവ ഇൻട്രോ വർട്ട് ആയിരിക്കും എന്നാണ്. പക്ഷേ ഇത്തരം പെരുമാറ്റങ്ങൾ നമ്മൾ ചെറുപ്പത്തിൽ മാറ്റിയില്ലെങ്കിൽ പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും ജോലിയെയും വൈവാഹിക ജീവിതത്തെയും ബാധിക്കാനുള്ള സാധ്യതകളുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് വിദേശത്ത് താമസിക്കുന്ന കുട്ടികളാണ്. അവിടെ പൊതുവേ ഫ്ലാറ്റ് സിസ്റ്റം അല്ലെങ്കിൽ വില്ലകളിലാണ് പലരും താമസം അതുകൊണ്ട് തൊട്ടടുത്തുള്ള ആളുകളുമായി ഇടപഴകില്ല. പക്ഷേ ഇത്തരം പ്രശ്നങ്ങൾ ഉള്ള കുട്ടികൾ നല്ലതുപോലെ പഠിക്കുകയും മാർക്ക് ചെയ്യും. എന്നാൽ പാഠ്യേതര കാര്യങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിയാറില്ല.
' കുട്ടികളോട് അനാവശ്യമായി ദേഷ്യപ്പെടരുത്, അമിതമായ മൊബൈൽ ഉപയോഗവും കുട്ടികളിൽ ഓർമ്മശക്തി കുറയ്ക്കും'
നന്നായി പഠിക്കുന്നത് കൊണ്ട് പാരന്റ്സിന് വളരെ സന്തോഷമായിരിക്കും. നന്നായിട്ട് കുട്ടി പഠിക്കുന്നുണ്ടല്ലോ അതാണല്ലോ ഏറ്റവും വലിയ കാര്യം. മറ്റൊന്നിനും പോകുന്നില്ലല്ലോ അത്തരം സ്വഭാവങ്ങൾ ഇല്ലാത്തതുകൊണ്ട് മോശം കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പറ്റുമല്ലോ. പഠനമൊഴികെ മറ്റെല്ലാം മോശമായി കരുതുന്നതു കൊണ്ടാണ് ഇത്തരം ചിന്ത ഉണ്ടാകുന്നത്.
പഠനത്തെ മാത്രം പ്രോത്സാഹിപ്പിക്കുകയും മറ്റുകാര്യങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവരിലുള്ള കുറവുകൾ പേരൻസിന് തിരിച്ചറിയാൻ കഴിയാതെ വരും. ഇത്തരത്തിൽ കുട്ടികൾക്കുണ്ടാവുന്ന ഒരു കുറവാണ് സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡിസോഡർ.അതായത് സാമൂഹികമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ച് മറ്റുള്ളവരോട് ഇടപഴകാനും കമ്മ്യൂണിക്കേറ്റ് ചെയ്യുവാനും കഴിയാതെ വരുന്ന ഒരു അവസ്ഥയാണിത്. നാല് അല്ലെങ്കിൽ അഞ്ചു വയസ്സിനും ഇടയിലാണ് ഇത്തരം പ്രശ്നം കുട്ടികളിൽ പൊതുവേ കണ്ടുവരുന്നത് .
സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡിസോഡർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ
1) വളർച്ച വൈകല്യം (Developmental Delay):-
കുട്ടികളുടെ വളർച്ച കാലഘട്ടത്തിൽ ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന വിവിധ വളർച്ച വൈകല്യങ്ങൾ (Speech delay, Genetic Disorders, Neurological disorders) കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കില്ലിനെ ബാധിക്കാൻ സാധ്യതകൾ ഏറെയാണ്.
2) പഠന വൈകല്യങ്ങൾ (Learning Disabilities):-
പഠനവൈകല്യം ഉള്ള കുട്ടികൾക്ക് പൊതുവേ ഇൻഹിബിഷൻ ഉണ്ടാകാറുണ്ട്. എന്നെ ഒന്നിനും കൊള്ളില്ല ഞാൻ പഠിച്ചിട്ട് ഒരു കാര്യവുമില്ല, എനിക്ക് ബുദ്ധിയില്ല, ക്ലാസ്സിൽ എടുക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല തുടങ്ങിയ തോന്നലുകൾ വരുമ്പോൾ അവർ എല്ലാ കാര്യങ്ങളിൽ നിന്നും ഉൾവലിയും. അങ്ങനെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്ന് ഉൾവലിയുന്നത് അവരുടെ കമ്മ്യൂണിക്കേഷനെ ബാധിക്കും
3) ഓട്ടിസം സ്പെക്ട്രം ഡിസോഡർ (ASD)
ഓട്ടിസം, ആസ്പർജർ സിൻഡ്രോം തുടങ്ങിയ വളർച്ച വൈകല്യങ്ങൾ ബാധിച്ചിട്ടുള്ള കുട്ടികളിലും കമ്മ്യൂണിക്കേഷൻ പ്രോബ്ലംസ് കാണാറുണ്ട്.
4) അമിതമായ ശ്രദ്ധക്കുറവും പിരിപിരിപ്പും (ADHD):-
ശ്രദ്ധക്കുറവും അടങ്ങി ഒതുങ്ങി ഇരിക്കാനുള്ള ബുദ്ധിമുട്ടും ഉള്ള കുട്ടികൾ വീട്ടിൽ വളരെ ആക്ടീവ് ആയിരിക്കും. എന്നാൽ പുറത്ത് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ റെസ്പോൺസ് കുറവായിരിക്കും. അത്തരത്തിൽ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അത് അവരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലിന്റെ കുറവാണെന്ന് തിരിച്ചറിയണം.
5) സോഷ്യൽ ആങ്സൈറ്റി (Social Anxiety):-
ആളുകളോട് സംസാരിക്കാൻ പേടി, മുഖത്ത് നോക്കൻ ഭയം, ചോദിക്കുന്നതിന് കൃത്യമായി മറുപടി നൽകാൻ പേടിയുള്ള കുട്ടികളിലും കമ്മ്യൂണിക്കേഷൻ പ്രോബ്ലംസ് കാണാറുണ്ട്. ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് കമ്മ്യൂണിക്കേഷൻ അത്യാവശ്യമായ ഒന്നാണ്. നല്ലതുപോലെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ റിലേഷൻഷിപ്പ് ഉണ്ടാക്കിയെടുക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുകയില്ല. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ജീവിതത്തിൽ എന്തു പ്രതിസന്ധികൾ വന്നാലും തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വരുമ്പോൾ അത്തരക്കാർക്ക് ഇടയിൽ ഡിപ്രഷൻ, മാനസിക സമ്മർദ്ദങ്ങൾ, ആങ്സൈറ്റി, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കൂടുതലായിരിക്കും.
മക്കളുടെ നല്ല ഭാവി ഓർത്ത് നിങ്ങളുടെ മക്കളിൽ ഇത്തരം എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുകയാണെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കാണിക്കുകയും വേണ്ട ചികിത്സ നൽകുകയും വേണം. മക്കളുടെ നല്ല ഭാവിയുടെ കാര്യത്തിന് നേരെ മുഖം തിരിക്കാതിരിക്കുക.
കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ