ബിക്കിനിയില്‍ സുന്ദരി; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Dec 11, 2022, 2:54 PM IST

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. എപ്പോഴത്തെയും താരത്തിന്‍റെ പ്രിയ ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 


നിരവധി ആരാധകരുള്ള യുവ ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയോടുള്ള സ്നേഹവും താരത്തിന് നിറയെ ആരാധകരെ നേടി കൊടുത്തു. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. എപ്പോഴത്തെയും താരത്തിന്‍റെ പ്രിയ ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ബിക്കിനി ധരിച്ച നിരവധി ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Janhvi Kapoor (@janhvikapoor)

 

മാലിദ്വീപിലെ മനോഹാരിതയും സായാഹ്നവുമൊക്കെ ആസ്വദിക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ലൈം ഗ്രീന്‍ ബിക്കിനിയിലും ബ്ലൂ ബിക്കിനിയിലും വൈറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റിലുമൊക്കെയുള്ള ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചത്. 

 

'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി' ആണ് ജാൻവി കപൂറിന്‍റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

 

'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും റീമേക്കിലും എന്ന് സൂചിപ്പിര്രുന്ന 'മിലി'യുടെ ട്രെയിലര്‍ അടുത്തിടെ ആണ് പുറത്തുവിട്ടത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

Also Read: ഫ്ലോറൽ കാര്‍ഡിഗനില്‍ സുന്ദരിയായി കത്രീന; ചിത്രങ്ങള്‍ പകര്‍‌ത്തി വിക്കി

 

click me!