വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജാന്‍വി നിരന്തരം പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുമുണ്ട്.
ബിടൗണിലെ നിരവധി ആരാധകരുള്ള യുവ നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ജാന്‍വിയുടെ ജിം വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജാന്‍വി നിരന്തരം പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുമുണ്ട്.
ഇപ്പോഴിതാ ജാന്‍വി കപൂറിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാന്‍വി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെള്ള നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയാണ് ജാന്‍വി. ട്രെയ്നറിന്‍റെ സഹായത്തേടെ വെയിറ്റ് ലിഫിറ്റിങും സ്ക്വാട്സും ലഗ് വര്‍ക്കൗട്ടുമൊക്കെ ചെയ്യുകയാണ് ജാന്‍വി. നിരവധി പേരാണ് താരത്തിന്‍റെ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റകള്‍ രേഖപ്പെടുത്തിയതും. പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്തത്.
അതേസമയം, കോഫി ബ്രൗണ്‍ കളര്‍ സാരിയില്‍ തിളങ്ങിയ ജാന്‍വിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മിനിമല്‍ മേക്കപ്പ് ലുക്കില്‍ മൂക്കുത്തി മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. അതും നല്ല ഹെവി മൂക്കുത്തി. തലമുടി അഴിച്ചിട്ടാണ് താരം സ്റ്റൈല്‍ ചെയ്തത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വൈഷ്ണവ് പ്രവീണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജാന്‍വി പങ്കുവച്ചത്. ഇതിന് മുമ്പ് കസവ് സാരിയിലുള്ള ചിത്രങ്ങളിലാണ് താരം പങ്കുവച്ചത്. ക്രീം- ഗോൾഡൻ കസവു സാരിയില്‍ അപ്സരസിനെ പോലെ സുന്ദരിയായിരിക്കുകയായിരുന്നു ജാന്‍വി. കുളത്തില്‍ മുങ്ങി നിവര്‍ന്ന് നില്‍ക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Also Read: അരവണ്ണം കൂടുതലുള്ളവര്‍ക്ക് പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയെന്ന് പുതിയ പഠനം