Janhvi Kapoor: ദീപാവലി പാര്‍ട്ടിക്ക് പച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Oct 21, 2022, 5:31 PM IST

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങിയ ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളും അത്തരത്തില്‍ വൈറലായിരിക്കുകയാണ്. മനീഷ് ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു ജാൻവിയുടെ വേഷം. 


അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയ ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ജാന്‍വിയുടെ ജിം വസ്ത്രം വരെ ഇന്ന് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങിയ ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളും അത്തരത്തില്‍ വൈറലായിരിക്കുകയാണ്. മനീഷ് ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു ജാൻവിയുടെ വേഷം. 

Latest Videos

തിളക്കമുള്ള പച്ച ലെഹങ്കയാണിത്. മോഡേൺ സ്റ്റൈലിൽ ഒരുക്കിയ ബ്ലൗസ് ആണ് ഇവിടെ താരത്തിന് ഹോട്ട് ലുക്ക് നൽകിയത്. കല്ലുകള്‍, മുത്തുകൾ, സീക്വിൻ എംബ്ലിഷ്മെന്‍റ്സ് കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ട്രാപ് സ്ലീവ്സാണ് മറ്റൊരു പ്രത്യേകത. പൻജിങ് നെക്‌ലൈൻ, ക്രിസ് ക്രോസ് ഡിറ്റൈലിങ്, മുന്നിൽനിന്നും പുറകിലേക്ക് നീളുന്ന കട്ടൗട്ട് തുടങ്ങിയവയാണ്  ബ്ലൗസിന്‍റെ മറ്റ് പ്രത്യേകതകള്‍. ഹെവി എംബ്ബല്ലിഷിഡ് ലെഹങ്കയും സറി ദുപ്പട്ടയും ആണ് ഇതിനൊപ്പം വരുന്നത്.

 

ഒരു മരതക മോതിരവും കമ്മലുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്. ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.  ചിത്രങ്ങള്‍ വൈറലായതോടെ  കമന്‍റുകളുമായി ജാന്‍വിയുടെ ആരാധകരും രംഗത്തെത്തി. 'ബ്യൂട്ടിഫുള്‍', 'ഹോട്ട് ലുക്ക്' തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്. 

 

'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി' ആണ് ജാൻവി കപൂറിന്‍റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും റീമേക്കിലും എന്ന് സൂചിപ്പിര്രുന്ന 'മിലി'യുടെ ട്രെയിലര്‍ അടുത്തിടെ ആണ് പുറത്തുവിട്ടത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

Also Read: ആഘോഷങ്ങള്‍ അതെന്തുമാകട്ടെ, ചര്‍മ്മം തിളങ്ങാന്‍ കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

click me!