ഗോള്‍ഡണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Sep 30, 2024, 9:58 PM IST

ഗോള്‍ഡണ്‍ ഗൗണിലുള്ള ചിത്രങ്ങള്‍ 'ഗോള്‍ഡന്‍' എന്ന ക്യാപ്ഷനോടെയാണ് ജാന്‍വി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്.


ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയ ബോളിവുഡ് നടി ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗോള്‍ഡണ്‍ ഔട്ട്ഫിറ്റില്‍ താരം മനോഹരിയായിരിക്കുകയാണ്.  

ഗോള്‍ഡണ്‍ ഗൗണിലുള്ള ചിത്രങ്ങള്‍ 'ഗോള്‍ഡന്‍' എന്ന ക്യാപ്ഷനോടെയാണ് ജാന്‍വി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. മറ്റൊരു പോസ്റ്റില്‍ സില്‍വര്‍ ഷിമ്മറി സ്കര്‍ട്ടും ടോപ്പുമാണ് താരത്തിന്‍റെ വേഷം. ചിത്രങ്ങള്‍ക്ക് ആരാധകരുടെ നല്ല അഭിപ്രായവും ലഭിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Janhvi Kapoor (@janhvikapoor)

 

അതേസമയം ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമായ  ദേവര: പാര്‍ട്ട് 1-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരയന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊരട്ടല ശിവയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

Also read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ ആറ് പാനീയങ്ങള്‍

click me!