ഓറഞ്ച് നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മില്‍ ലഗ് വര്‍ക്കൗട്ട് ചെയ്യുകയാണ് ജാന്‍വി. ജാന്‍വിയുടെ ട്രെയ്നറാണ് വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്ക്വാട്സും ഡെഡ് ലിഫ്റ്റുമൊക്കെ ജാന്‍വി ചെയ്യുന്നുണ്ട്.
ബിടൗണിലെ പ്രിയ്യപ്പെട്ട താരമാണ് നടി ശ്രീദേവിയുടെ മകളും യൂത്ത് സ്റ്റാറുമായ ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല ജാന്‍വി. സാമൂഹിക മാധ്യമത്തില്‍ വ്യായാമത്തിന്റെയും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജാന്‍വി നിരന്തരം പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ ജിം വസ്ത്രം വരെ ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ജാന്‍വി കപൂറിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മില്‍ ലഗ് വര്‍ക്കൗട്ട് ചെയ്യുകയാണ് ജാന്‍വി. ജാന്‍വിയുടെ ട്രെയ്നറാണ് വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്ക്വാട്സും ഡെഡ് ലിഫ്റ്റുമൊക്കെ ജാന്‍വി ചെയ്യുന്നുണ്ട്.
'മിലി', 'ഗുഡ് ലക്ക് ജെറി' എന്നിവയാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമകള്‍. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Also Read: ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്...