ട്രെഡീഷണല്‍ കസവു സാരിയിലാണ് ഇത്തവണ ജാന്‍വി തിളങ്ങുന്നത്. ക്രീം, ഗോൾഡൻ നിറങ്ങള്‍ ഇഴചേരുമ്പോഴുള്ള പ്രൗഡിയും ലാളിത്യവും കസവുസാരിക്ക് മാത്രമേയുള്ളൂ.
ബിടൗണിലെ യുവ താരമാണ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രെഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി.
ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെഡീഷണല്‍ കസവു സാരിയിലാണ് ഇത്തവണ ജാന്‍വി തിളങ്ങുന്നത്. ക്രീം, ഗോൾഡൻ നിറങ്ങള്‍ ഇഴചേരുമ്പോഴുള്ള പ്രൗഡിയും ലാളിത്യവും കസവുസാരിക്ക് മാത്രമേയുള്ളൂ. ക്രീം- ഗോൾഡൻ കസവു സാരിയില്‍ അപ്സരസിനെ പോലെ സുന്ദരിയായിരിക്കുകയാണ് ഇവിടെ ജാന്‍വി.
കുളത്തില്‍ മുങ്ങി നിവര്‍ന്ന് നില്‍ക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ മനീഷാ മെല്‍വാനി ആണ് താരത്തിന്‍റെ ഈ ലുക്കിന് പിന്നില്‍.
'മിലി', 'ഗുഡ് ലക്ക് ജെറി' എന്നിവയാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമകള്‍. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
അതേസമയം വൈകാതെ തെന്നിന്ത്യൻ സിനിമ ചെയ്യുമെന്നാണ് ജാന്‍വി പറയുന്നത്. നിക്ക് തെന്നിന്ത്യൻ സിനിമകള്‍ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യൻ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാൻവി കപൂര്‍ പറഞ്ഞു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആറിന്റെ നായികയായി ജാൻവി കപൂര്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'ബവാല്‍', 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്നീ സിനിമകള്‍ ജാൻവി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകൻ. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്ന ചിത്രം രാജ്‍കുമാര്‍ റാവു നായകനായി ശരണ്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്.
Also Read: ചുവപ്പില്‍ തിളങ്ങി ദീപിക; സാരിയുടെ വില 1.4 ലക്ഷം രൂപ !