നിയോണ്‍ ഓറഞ്ചില്‍ തിളങ്ങി ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍...

By Web Team  |  First Published Dec 4, 2022, 3:32 PM IST

അമിത് അഗര്‍വാള്‍ ഹൈദരാബാദിൽ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ജാൻവി എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.  


ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന യുവ ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രെഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. ഇപ്പോഴിതാ ഒരു ഫാഷന്‍ ഷോയിലെ താരത്തിന്റെ ഔട്ട്ഫിറ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

അമിത് അഗര്‍വാള്‍ ഹൈദരാബാദിൽ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ജാൻവി എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.  ഓറഞ്ച് നിയോണ്‍ നിറത്തിലുളള ലെഹങ്ക ധരിച്ചുള്ള ചിത്രത്തിന് വലിയ ആരാധക ശ്രദ്ധയാണ് ലഭിച്ചത്. അരക്കെട്ടില്‍ നിന്ന ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലായിരുന്നു സ്കർട്ടിന്റെ ഡിസൈൻ. ഫ്‌ളയേര്‍ഡ് പാവാടയില്‍ വലിയ ലീഫ് പ്രിന്റുകളും മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Janhvi Kapoor (@janhvikapoor)

 

ഷോള്‍ഡറില്‍ നിന്ന് മുന്നിലേക്ക് ദുപ്പട്ട സ്റ്റൈൽ ചെയ്തു. കീഹോളോടു കൂടിയുള്ള സ്ട്രാപ്പ്ലെസ് ബസ്റ്റിയറായിരുന്നു ലെഹങ്കയ്‌ക്കൊപ്പം താരം പെയര്‍ ചെയ്തത്. സിംഗിള്‍ നൂഡില്‍ സ്ട്രാപും പ്ലന്‍ജിങ് നെക്ക്‌ലൈനും ഔട്ട്ഫിറ്റിന്‍റെ മറ്റ് പ്രത്യേകതകളാണ്. 
പോണിടെയില്‍ ഹെയര്‍ സ്‌റ്റൈലും നേര്‍ത്ത ഓറഞ്ച് നിറത്തിലുള്ള ഐഷാഡോയും പിങ്ക് ഗ്ലോസി ലിപ്സ്റ്റിക്കും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. 

 

അടുത്തിടെ ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലെത്തിയ താരത്തിന്‍റെ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരുന്നു.  ലോ വി നെക്ക് ലൈന്‍ ആണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. മിനിമല്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. മുംബൈയിലെ ഒരു ഇവന്‍റിന് പോകുന്നതിന് മുമ്പ് നടത്തിയ ഒരു മിനി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: ലെഹങ്കയില്‍ സുന്ദരിയായി തമന്ന; ചിത്രങ്ങള്‍ വൈറല്‍...

click me!