മഞ്ഞ സാരിയില്‍ 'ട്രഡീഷനല്‍' ലുക്കില്‍ ജാന്‍വി കപൂര്‍

By Web Team  |  First Published Nov 16, 2020, 12:31 PM IST

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തയാകാറുമുണ്ട്. 


താരപുത്രിയായതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിട്ടുള്ള നടിയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. എന്നിരുന്നാലും തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടിയ യുവനടിയാണ് ജാന്‍വി. 

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തയാകാറുമുണ്ട്. 

Latest Videos

ശരീരസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ജാന്‍വി ഒന്നാമതാണ്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

 

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സാരിയില്‍ തിളങ്ങിയിരിക്കുകയാണ് ജാന്‍വി. മഞ്ഞ നിറത്തിലുള്ള ക്ലാസിക് സാരിയാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. 

 

മനീഷ് മല്‍ഹോത്രയുടെ 'റുഹാനിയത്ത്' എന്ന ഫെസ്റ്റീവ് കളക്ഷനിലുള്ള സാരിയാണിത്. പരമ്പരാഗത 'സറി' എംബ്രോയിഡറിയാണ് സാരിയുടെ പ്രത്യേകത.  ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.  

Also Read: ഒലീവ് ഗ്രീന്‍ വസ്ത്രത്തില്‍ തിളങ്ങി കരീന കപൂര്‍; വില എത്രയെന്ന് അറിയാമോ?

click me!