ഹെവി മൂക്കുത്തിയും കോഫി ബ്രൗണ്‍ സാരിയും; ബോള്‍ഡ് ലുക്കില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍...

By Web Team  |  First Published Feb 1, 2023, 11:14 PM IST

കോഫി ബ്രൗണ്‍ കളര്‍ സാരിയിലായിരുന്നു ഇത്തവണ ജാന്‍വി തിളങ്ങിയത്. മിനിമല്‍ മേക്കപ്പ് ലുക്കില്‍ മൂക്കുത്തി മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. അതും നല്ല ഹെവി മൂക്കുത്തി. തലമുടി അഴിച്ചിട്ടാണ് താരം സ്റ്റൈല്‍ ചെയ്തത്.


ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡിലെ യുവ നടിയാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ജാന്‍വിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വൈഷ്ണവ് പ്രവീണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജാന്‍വി പങ്കുവച്ചത്.

കോഫി ബ്രൗണ്‍ കളര്‍ സാരിയിലായിരുന്നു ഇത്തവണ ജാന്‍വി തിളങ്ങിയത്. മിനിമല്‍ മേക്കപ്പ് ലുക്കില്‍ മൂക്കുത്തി മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. അതും നല്ല ഹെവി മൂക്കുത്തി. തലമുടി അഴിച്ചിട്ടാണ് താരം സ്റ്റൈല്‍ ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Janhvi Kapoor (@janhvikapoor)

ഇതിന് മുമ്പ് കസവ് സാരിയിലുള്ള ചിത്രങ്ങളിലാണ് താരം പങ്കുവച്ചത്.  ക്രീം- ഗോൾഡൻ കസവു സാരിയില്‍ അപ്സരസിനെ പോലെ സുന്ദരിയായിരിക്കുകയായിരുന്നു ജാന്‍‌‌വി. കുളത്തില്‍ മുങ്ങി നിവര്‍ന്ന് നില്‍ക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ മനീഷാ മെല്‍വാനി ആണ് താരത്തിന്‍റെ ഈ ലുക്കിന് പിന്നില്‍.

 

2018-ല്‍ പുറത്തിറങ്ങിയ ധഡക്‌ എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം.'മിലി', 'ഗുഡ് ലക്ക് ജെറി' എന്നിവയാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമകള്‍.  തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.'ബവാല്‍', 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്നീ സിനിമകള്‍ ജാൻവി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകൻ.

Also Read: ട്രാൻസ്മെൻ എട്ട് മാസം ഗർഭം, ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിൽ സിയയും സഹദും; കുറിപ്പ്

click me!