സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

By Web Team  |  First Published Dec 14, 2022, 9:10 PM IST

ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍  സജ്ജീവമായ താരം, തന്‍റെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. രണ്‍വീര്‍ സിങും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന സര്‍ക്കസ് എന്ന സിനിമയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതാണ് ജാക്വിലിന്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Jacqueline Fernandez (@jacquelinef143)

 

ഐവറി വൈറ്റ് ഓര്‍ഗന്‍സ സാരിയാണ് ജാക്വിലിന്‍ ധരിച്ചത്. മള്‍ട്ടികളര്‍ സീക്വിന്‍ സ്ലിപ്പ് സില്‍വര്‍ ബ്ലൗസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ജുംകയും വളകളുമാണ് താരത്തിന്‍റെ ആക്സസറീസ്.  ഫെസ്റ്റിവല്‍  മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ജാക്വിലിന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. സാരിയില്‍ താരം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്‍റ്. 

Also Read: മകള്‍ ജനിച്ചിട്ട് ഒരു മാസം; കേക്ക് മുറിച്ച് ആഘോഷിച്ച് ബിപാഷയും കരണും; വീഡിയോ

click me!