അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ തിളങ്ങി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

By Web Team  |  First Published Mar 10, 2023, 9:29 PM IST

അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ ആണ് ജാക്വിലിന്‍ ഇത്തവണ തിളങ്ങിയത്. ഡീപ് വി നെക്ക് ആണ് വസ്ത്രത്തിന്‍റെ പ്രത്യേകത. വസ്ത്രത്തിന് അനുയോജ്യമായ കോട്ടും താരത്തെ സ്റ്റൈലിഷാക്കി.


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍  സജ്ജീവമായ താരം തന്‍റെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ ആണ് ജാക്വിലിന്‍ ഇത്തവണ തിളങ്ങിയത്. ഡീപ് വി നെക്ക് ആണ് വസ്ത്രത്തിന്‍റെ പ്രത്യേകത. വസ്ത്രത്തിന് അനുയോജ്യമായ കോട്ടും താരത്തെ സ്റ്റൈലിഷാക്കി. 3.1 ലക്ഷമാണ് വസ്ത്രത്തിന്‍റെ വില. സിൽവർ മോതിരങ്ങളും നെക്ലൈസുമാണ് താരം ആക്സസറൈസ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Jacqueline Fernandez (@jacquelinef143)

 

ലോസ് ആഞ്ജലസിൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങള്‍ ജാക്വിലിന്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 

Also Read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

click me!