അതിനിടെയാണ് ഈ കുടുംബത്തിൽ നിന്നുള്ള മറ്റൊരു അംഗത്തിന്റെ വസ്ത്രം കൂടി പാപ്പരാസികൾ ഫോളോ ചെയ്ത് കണ്ടെത്തിയിരിക്കുന്നത്. നിത അംബാനിയുടെ മകൾ ഇഷ അംബാനിയുടെ സിംപിൾ ലുക്കാണ് പുതിയ ചർച്ച. കാലാവസ്ഥയ്ക്ക് അനുകൂലമായ വസ്ത്രധാരണമാണ് ഇഷ അംബാനിയുടേതാണെന്നും ഇതിന്റെ പ്രത്യേകതകൾ തിരയുകയുമാണ് പാപ്പരാസികൾ.
മുംബൈ: അംബാനി കുടുംബത്തിലെ അംഗങ്ങളുടെ വസ്ത്രവും ആഭരണങ്ങളും ജീവിത രീതിയുമൊക്കെ പൊതുവെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് പ്രോഗ്രാമുകളിൽ അംബാനി കുടുംബാംഗങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നിത അംബാനിയുടെ 500കോടി രൂപ വിലയുള്ള നെക്ലേസും വാർത്തകളിലെ താരമായി. അതിനിടെയാണ് ഈ കുടുംബത്തിൽ നിന്നുള്ള മറ്റൊരു അംഗത്തിന്റെ വസ്ത്രം കൂടി പാപ്പരാസികൾ ഫോളോ ചെയ്ത് കണ്ടെത്തിയിരിക്കുന്നത്. നിത അംബാനിയുടെ മകൾ ഇഷ അംബാനിയുടെ സിംപിൾ ലുക്കാണ് പുതിയ ചർച്ച. കാലാവസ്ഥയ്ക്ക് അനുകൂലമായ വസ്ത്രധാരണമാണ് ഇഷ അംബാനിയുടേതാണെന്നും ഇതിന്റെ പ്രത്യേകതകൾ തിരയുകയുമാണ് പാപ്പരാസികൾ.
ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും കുട്ടികളായ കൃഷ്ണയുടെയും ആദിയയുടെയും കൂടെ മുംബൈ നഗരത്തിൽ കറങ്ങുന്നതിനിടെയാണ് ചിത്രം പാപ്പരാസികളുടെ കണ്ണിൽ പെട്ടത്. ഈ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഇഷ ധരിച്ചിരിക്കുന്ന സിംപിൾ കുർത്തയും മേക്കപ്പില്ലാതെയുള്ള ഇഷയുടെ ലുക്കും ഇതോടെ ചർച്ചയായി. പിന്നീട് കുർത്തയുടെ വിലയായി സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച. ഇഷ ധരിച്ചിരുന്ന കുർത്തയും പലാസോ സെറ്റും ഡൃസ്യ എന്ന വസ്ത്ര ബ്രാൻഡാണ്. വേനൽക്കാലത്ത് കൂടുതലും ഉപയോഗിക്കപ്പെടുന്ന ഈ കുർത്ത-പലോസ സെറ്റിന്റെ വില 9,600 രൂപയാണ്.
undefined
വെള്ള ഷേഡിൽ തുറന്ന ബന്ദ്ഗാല നെക്ക്‌ലൈനോടുകൂടിയ കുർത്തയാണിത്. ത്രീഫോർത്ത് കൈകൾ, കൈകളിൽ അലങ്കരിച്ച സ്കല്ലോപ്പ്ഡ് ബീഡിംഗ് ലെയ്സ്, പോക്കറ്റുകൾ, സൈഡ് സ്ലിറ്റുകളൊക്കെയാണ് കുർത്തയുടെ പ്രത്യേകത. നീല, പച്ച നിറങ്ങളിലുള്ള ഇലകളിലും പൂക്കളിലുമുള്ള ഹാൻഡ് ബ്ലോക്ക് പ്രിൻ്റ് പാറ്റേണിലാണ് കുർത്ത. വേനൽക്കാലത്ത് ധരിക്കാനാവുന്ന ഈ കുർത്തയാണ് ഇപ്പോഴത്തെ താരം. കുർത്തയ്ക്കൊപ്പം വളരെ കുറച്ച് ആഭരണങ്ങളുമാണ് ഇഷ ധരിച്ചിരിക്കുന്നത്. ഒരു മെലിഞ്ഞ സ്വർണ്ണ ചെയിനും അതിനോട് ചേരുന്ന വളകളും ധരിച്ചിട്ടുണ്ട്. 2022ലാണ് ഇഷ-ആനന്ദ് ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുന്നത്.
പൗരത്വനിയമഭേദഗതി ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളി,ഡിവൈഎഫ്ഐ സുപ്രിംകോടതിയെ സമീപിക്കും
https://www.youtube.com/watch?v=Ko18SgceYX8