രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ചായിരുന്നു ഇഷ അംബാനി മെറ്റ് ഗാലയില്‍ എത്താനിരുന്നത്. എന്നാല്‍ പനി കാരണമാണ് ഇഷ അംബാനിക്ക് മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് എന്നാണ് ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റായ തൻവി ചെമ്പുര്‍ക്കർ പറയുന്നത്.
2024 മെറ്റ്ഗാല വേദിയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. അക്കൂട്ടത്തില്‍ പലരും അന്വേഷിച്ച മുഖമാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. 2024 മെറ്റ്ഗാലയിൽ ഇഷ അംബാനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇഷ് വേണ്ടി ഡിസൈന്‍ ചെയ്ത ഗൗണ്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ചായിരുന്നു ഇഷ അംബാനി മെറ്റ് ഗാലയില്‍ എത്താനിരുന്നത്. എന്നാല്‍ പനി കാരണമാണ് ഇഷ അംബാനിക്ക് മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് എന്നാണ് ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റായ തൻവി ചെമ്പുര്‍ക്കർ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ആണ് താന്‍വി ഇക്കാര്യം പറയുന്നത്.
മെറ്റ് ഗാലയില്‍ ധരിക്കാനിരുന്ന ഗൗണ്‍ ട്രയല്‍ ചെയ്യുന്ന ഇഷയുടെ വീഡിയോയും പോസ്റ്റില്‍ കാണാം. മെറ്റ്ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് താന്‍വി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പതിനായിരം മണിക്കൂർ എടുത്താണ് ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ തയാറാക്കിയത്. വളരെ നീളമുള്ള ഗൗണിന്‍റെ ഡിസൈനില്‍ 2013 മുതലുള്ള എംബ്രയഡറി വർക്കുകളെല്ലാം ഭാഗമായിട്ടുണ്ടെന്നും തൻവി പറയുന്നു. പൂക്കളും പൂമ്പാറ്റകളും കൊണ്ട് ഡിസൈന്‍ ചെയ്ത വളരെ കളര്‍ഫുളായ ഒരു ഔട്ട്ഫിറ്റാണിത്. 2017-ലാണ് ഇഷ ആദ്യമായി മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത്.
Also read: കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍