വിധവയായതിന് ശേഷം നിരവധി സ്ത്രീകൾ അഭിമുഖീകരിക്കുന്ന എല്ലാ സാമൂഹിക അവഹേളനങ്ങളും സാമ്പത്തിക പോരാട്ടങ്ങളും ഈ ദിവസം ഉയർത്തിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും പല രാജ്യങ്ങളിലും നേരിടുന്ന ദാരിദ്ര്യവും അനീതിയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദിനമാണിത്.
ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം. ദാരിദ്ര്യം നേരിടുന്ന ദശലക്ഷക്കണക്കിന് വിധവകളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. സാമ്പത്തിക പോരാട്ടം മാത്രമല്ല പരിഹരിക്കാനുള്ള ഒരേയൊരു പ്രശ്നം, ലോകമെമ്പാടുമുള്ള വിധവകളും വിവേചനം നേരിടേണ്ടിവരുന്നു അല്ലെങ്കിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടതിന് ശേഷം അവരുടെ അനന്തരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.
2005-ൽ ദ ലൂംബ ഫൗണ്ടേഷനാണ് ആദ്യമായി അന്താരാഷ്‌ട്ര വിധവ ദിനം ആചരിച്ചത്. സ്ഥാപകന്റെ അമ്മ ശ്രീമതി പുഷ്പ വതി ലൂംബയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത് 1954 ജൂൺ 23-നായിരുന്നു. അതിനാൽ, ലോകമെമ്പാടുമുള്ള ദാരിദ്ര്യത്തിൽ കഴിയുന്ന വിധവകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഫൗണ്ടേഷന് തുടക്കം കുറിച്ചു.
undefined
വിധവയായതിന് ശേഷം നിരവധി സ്ത്രീകൾ അഭിമുഖീകരിക്കുന്ന എല്ലാ സാമൂഹിക അവഹേളനങ്ങളും സാമ്പത്തിക പോരാട്ടങ്ങളും ഈ ദിവസം ഉയർത്തിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും പല രാജ്യങ്ങളിലും നേരിടുന്ന ദാരിദ്ര്യവും അനീതിയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദിനമാണിത്.
ആദ്യമായി അന്താരാഷ്ട്ര വിധവാ ദിനം ആചരിച്ചത് 2005ലാണ്. ലോർഡ് ലൂംബയും ഫൗണ്ടേഷന്റെ പ്രസിഡൻറ് ചെറി ബ്ലെയറും ചേർന്നാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. 2010 ഡിസംബർ 21 ന് ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ ഔദ്യോഗികമായി അന്താരാഷ്ട്ര വിധവ ദിനമായി അംഗീകരിച്ചു. 2010ലെ അന്താരാഷ്ട്ര വിധവ ദിനത്തിന് ശേഷം ശ്രീലങ്ക, അമേരിക്ക, യുകെ, നേപ്പാൾ, സിറിയ, കെനിയ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കാൻ തുടങ്ങി.
ആഗോള സമൂഹത്തിലെ വിധവകളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഐക്യരാഷ്ട്രസഭ പുതിയ പ്രമേയങ്ങൾ അവതരിപ്പിക്കുന്നു. 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും' എന്നതാണ് 2023-ലെ അന്താരാഷ്ട്ര വിധവ ദിനത്തിന്റെ പ്രമേയം.
വിധവകൾക്ക് പൂർണ്ണമായ അവകാശങ്ങളും അംഗീകാരങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് ഈ ദിവസം അവസരമൊരുക്കുന്നു. വിധവകൾക്ക് അവരുടെ അവകാശം, ഭൂമി എന്നിവയുടെ ന്യായമായ വിഹിതം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണം നൽകുന്ന ദിവസം കൂടിയാണിത്. വിധവകൾക്ക് പെൻഷനുകളും സാമൂഹിക പരിരക്ഷയും മാന്യമായ ജോലിയും തുല്യവേതനവും ഉറപ്പു നൽകുന്നതിന് ഈ ദിനം ഊന്നൽ നൽകുന്നു.
Read more ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ