'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനുതന്നെ' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വീഡിയോകളും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവിടെയിതാ വര്‍ക്കൗട്ട് ചെയ്യാനായി ഒരു യുവാവ് കണ്ടുപിടിച്ച വ്യത്യസ്തമായ വഴിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അടുക്കളയുടെ നിലത്ത് ഡിഷ് വാഷിന് ഉപയോഗിക്കുന്ന ദ്രാവഗവും വെള്ളവും ഒഴിച്ച്, അവിടെ ട്രെഡ്മില്ലില്‍ നില്‍ക്കുന്ന പോലെ നിന്ന് വ്യായാമം ചെയ്യുന്ന ഒരു യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വെറൈറ്റി വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനു തന്നെ' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
ഏഴ് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. 'ഇത് കൊള്ളാമല്ലോ സംഭവം, ഇന്ന് തന്നെ പരീക്ഷിക്കും' - എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. നിലം വൃത്തിയാക്കുന്നതും നല്ലൊരു കാര്‍ഡിയോ വര്‍ക്കൗട്ട് ആണെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. 'ഈ കാണിച്ചത് അയാളുടെ അമ്മയോ ഭാര്യയോ വന്നു കണ്ടാല്‍ എങ്ങനെയുണ്ടാകും'- എന്നാണ് ഒരാള്‍ തമാശ രൂപേണ ചോദിച്ചത്. അതേ സമയം. ചിലര്‍ വീഡിയോയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് ആരും വീടുകളില്‍ പരീക്ഷിക്കരുത് എന്നും ഇത് ആരെങ്കിലും പരീക്ഷിച്ചാല്‍ ഹിപ്പ് ജോയിന്‍റിന് വരെ പരിക്ക് പറ്റാമെന്നും ചിലര്‍ പറയുന്നു.
വൈറലായ വീഡിയോ കാണാം...
The lowest cost treadmill in the world. And this year’s Innovation Award trophy goes to… pic.twitter.com/oMlyEPBQoy
— anand mahindra (@anandmahindra)
Also Read: മെട്രോയ്ക്കുള്ളില്‍ യുവതിയുടെ ഡാന്‍സ്; വീഡിയോ വൈറല്‍; വിമര്‍ശനം