ഇൻലൻഡ് തായ്പാൻ എന്നാണ് ഈ പാമ്പിന്‍റെ പേര്. (ഓക്സിയുറാനസ് മൈക്രോലെപ്പിഡോട്ടസ് എന്ന് ശാസ്ത്രീയനാമം). ഓസ്ട്രേലിയയിലാണത്രേ ഇത് സാധാരണഗതിയില്‍ കാണപ്പെടുന്നത്.
മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട കാഴ്ചകളും അറിവുകളുമെല്ലാം മനുഷ്യര്‍ക്ക് എപ്പോഴും കൗതുകമുണ്ടാക്കുന്നതാണ്. മിക്കവര്‍ക്കും ഇത്തരം വിഷയങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാനോ, പഠിക്കാനോ സാധിക്കുകയില്ലല്ലോ. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളെ ധാരാളം പേര്‍ ഇത്തരം അറിവുകള്‍ സമ്പാദിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്.
മൃഗങ്ങളിലോ ജീവികളിലോ ആണെങ്കില്‍ ചിലതിനോട് മനുഷ്യര്‍ക്ക് കൗതുകം കൂടുതല്‍ തോന്നാറുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്ന വിഭാഗമാണ് പാമ്പുകള്‍. എത്രയോ ഇനത്തില്‍ പെടുന്ന പാമ്പുകള്‍ ലോകത്താകെയുമുണ്ട്. ഇതില്‍ വിഷമുള്ള വര്‍ഗം ഏതാണ്ട് അറൂന്നൂറോളം വരുമെന്ന് പറയപ്പെടുന്നു. ഇതില്‍ ഇരുന്നൂറോളം വര്‍ഗങ്ങളാണത്രേ മനുഷ്യന് ഭീഷണിയായി വരുംവിധം വിഷം അടങ്ങിയിട്ടുള്ളത്.
ഇവയില്‍ തന്നെ എത്രമാത്രം വീര്യമുള്ള വിഷം അടങ്ങിയിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഓരോ വര്‍ഗത്തെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും മുകളില്‍ വരുന്ന, ഏറെ അപകടകാരിയായൊരു പാമ്പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഇൻലൻഡ് തായ്പാൻ എന്നാണ് ഈ പാമ്പിന്‍റെ പേര്. (ഓക്സിയുറാനസ് മൈക്രോലെപ്പിഡോട്ടസ് എന്ന് ശാസ്ത്രീയനാമം). ഓസ്ട്രേലിയയിലാണത്രേ ഇത് സാധാരണഗതിയില്‍ കാണപ്പെടുന്നത്. മനുഷ്യവാസമില്ലാത്ത, മനുഷ്യര്‍ എത്തിപ്പെടാറ് പോലുമില്ലാത്ത ഇടങ്ങളിലാണത്രേ ഇവ കഴിയാറ്.
കൊടിയ വിഷമടങ്ങിയ ഇൻലൻഡ് തായ്പാന്‍റെ ഒരേയൊരു കടിയില്‍ വരുന്ന വിഷം മാത്രം കൊണ്ട് നൂറ് പേരെ വരെ കൊല്ലാൻ സാധിക്കുമത്രേ. അത്രയും വീര്യമേറിയ വിഷമെന്ന് സാരം. എലികളെയാണെങ്കില്‍ ഇത്രയും വിഷം കൊണ്ട് മാത്രം ആയിരക്കണക്കിന് എണ്ണത്തെ കൊല്ലാൻ കഴിയുമത്രേ.
ഓസ്ട്രേലിയയ്ക്ക് പുറത്ത് ഇൻലൻഡ് തായ്പാനെ കുറിച്ച് കാര്യമായി അറിവില്ലാത്തവരാണ് അധികവും. എന്നാല്‍ ഒരുപാട് പഠനങ്ങള്‍ക്ക് സാധ്യതയുള്ള, അറിയാൻ സാധ്യതകളുള്ളൊരു ഇനമാണ് ഇത്. പാമ്പുകളെ കുറിച്ച് മനസിലാക്കുന്നതിന് താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വര്‍ഗം. 'ഓസ്ട്രേലിയൻ മ്യൂസിയ'ത്തിന്‍റെ വെബ്സൈറ്റില്‍ ഇൻലൻഡ് തായ്പാനെ കുറിച്ച് വിശദമായി തന്നെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇൻലൻഡ് തായ്പാനെ കുറിച്ച് നേരത്തെ തയ്യാറാക്കപ്പെട്ടൊരു വീഡിയോ കൂടി കണ്ടുനോക്കൂ...
Also Read:- ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പാമ്പിനെ വച്ച് പൂജ; ഒടുവില്‍ നാവ് നഷ്ടമായി