വ്ളോഗര്‍മാര്‍, ഇൻഫ്ളുവൻസര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെ ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരാകുന്ന വിഭാഗക്കാര്‍ പലതാണ്. ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ ഫോളോവേഴ്സും ഉണ്ടാകാറുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഗുണവും ദോഷവുമുണ്ട്. അറിവുകള്‍ ശേഖരിക്കാനും പങ്കുവയ്ക്കാനും, സര്‍ഗാത്മകമായ കഴിവുകള്‍ ആവിഷ്കരിക്കാനും അവയാസ്വദിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായി മാറുന്നവരും ഏറെയാണ്.
വ്ളോഗര്‍മാര്‍, ഇൻഫ്ളുവൻസര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെ ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരാകുന്ന വിഭാഗക്കാര്‍ പലതാണ്. ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ ഫോളോവേഴ്സും ഉണ്ടാകാറുണ്ട്.
undefined
എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലരെങ്കിലും പ്രശസ്തിക്ക് വേണ്ടി അനാരോഗ്യകരമായ കാര്യങ്ങളും ചെയ്യാറുണ്ട്. ചെയ്യരുതാത്ത കാര്യങ്ങള്‍, അപകടകരമായ സംഗതികള്‍ എല്ലാം ഇത്തരത്തില്‍ പ്രശസ്തിക്ക് വേണ്ടി മാത്രമായി ചെയ്യുന്നവരുണ്ട്. അങ്ങനെയൊരു സംഭവമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ദില്ലിയിലെ ഗുരുഗ്രാം സ്വദേശിയായ ബോബി കടാരിയ എന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചിരിക്കുകയാണ്. 6.30 ലക്ഷം ഫോളോവേഴ്സുള്ള ബോബി വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോള്‍ 'മാസ്' വീഡിയോകള്‍ ട്രെൻഡിംഗ് ആണല്ലോ. ഇതിനായി വേണം ബോബി വിമാനത്തിനകത്ത് കയറി പുകവലിച്ചത്. അതിന് അനുയോജ്യമായ മ്യൂസിക്കും മറ്റും ചേര്‍ത്ത് സിനിമാരംഗമെന്ന പോലെയാണ് ബോബി വീഡിയോ ചെയ്തിരിക്കുന്നത്.
സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കിടന്നുകൊണ്ട് പുകവലിക്കുന്നത്. എന്നാല്‍ വീഡിയോ വൈറലായതോടെ ബോബി വെട്ടിലായി. നിരവധി പേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം ഒടുവില്‍ മന്ത്രിയുടെ ശ്രദ്ധയിലും പെട്ടും. ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജന ശ്രദ്ധ കിട്ടാനും സോഷ്യല്‍ മീഡിയയില്‍ താരമാകാനും അനുവദനീയമല്ലാത്ത കാര്യങ്ങളും നിയമവിരുദ്ധ കാര്യങ്ങളും ചെയ്യുന്നത് എത്രമാത്രം അപകടം വിളിച്ചവരുത്തുമെന്നതിനും അത് സ്വൈര്യജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നതിനും ഉദാഹരണമാവുകയാണ് ഈ സംഭവം.
വീഡിയോ കാണാം...
New rule for Bobby kataria ? pic.twitter.com/OQn5WturKb
— Nitish Bhardwaj (@Nitish_nicks)Also Read:- ഡാന്‍സ് റീല്‍സ് വൈറലായി; പെണ്‍കുട്ടിക്കെതിരെ നിയമനടപടി