'ട്രാൻസ് ടീ സ്റ്റാള്‍' എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ചായയും ശീതളപാനീയങ്ങളും ബിസ്കറ്റ് പോലുള്ള സ്നാക്സും അടങ്ങിയതാണ് കച്ചവടം. ഉദ്ഘാടനം കഴിഞ്ഞ ശേഷം 'ട്രാൻസ് ടീ സ്റ്റാളി'ന്‍റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‍ണവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരന്നു.
ട്രാൻസ്‍ജെൻഡര്‍ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പല പദ്ധതികളും സര്‍ക്കാര്‍ തലങ്ങളില്‍ തന്നെ വരാറുണ്ട്. എങ്കില്‍പോലും ഇവയെല്ലാം ഫലവത്തായ രീതിയില്‍ മുന്നോട്ട് പോകുകയോ ഇതിന്‍റെ കൃത്യമായ ഫലം ഇവര്‍ക്ക് അനുഭവിക്കാൻ സാധിക്കുകയോ ചെയ്യണമെന്നില്ല. എന്നാല്‍ സര്‍ക്കാരുകള്‍ തന്നെ ഈ രീതിയില്‍ ചെറിയ ഇടപെടലുകളെങ്കിലും നടത്തുമ്പോള്‍ അത് സമൂഹത്തിന്‍റെ ആകെയുള്ള കാഴ്ചപ്പാടില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താൻ സഹായിക്കും.
അത്തരത്തില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമാവുകയാണ് റെയില്‍വേയുടെ ഒരു സംരംഭം. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ ട്രാൻസ്‍ജെൻഡറുകള്‍ക്ക് നടത്തുവാനായി ഒരു ചായക്കട തുറന്നിരിക്കുകയാണ് 'നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ'.
'ട്രാൻസ് ടീ സ്റ്റാള്‍' എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ചായയും ശീതളപാനീയങ്ങളും ബിസ്കറ്റ് പോലുള്ള സ്നാക്സും അടങ്ങിയതാണ് കച്ചവടം. ഉദ്ഘാടനം കഴിഞ്ഞ ശേഷം 'ട്രാൻസ് ടീ സ്റ്റാളി'ന്‍റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‍ണവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരന്നു.
ഇന്ത്യയിലിതാ ആദ്യമായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ 'ട്രാൻസ് ടീ സ്റ്റാള്‍', ഇത് ഗുവാഹത്തി റെയില്‍വേ സ്റ്റേഷൻ - എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പ്രമുഖര്‍ 'ട്രാൻസ് ടീ സ്റ്റാളി'ന് ആശംസകള്‍ അറിയിക്കുകയും റെയില്‍വേയെ ഈ പുരോമനപരമായ ചുവടുവയ്പിന് അഭിനന്ദിക്കുകയും ചെയ്തു.
India’s first “Trans Tea Stall” at a railway platform.
📍Guwahati Railway Station pic.twitter.com/JSi8OS9VKM
പല തൊഴില്‍ മേഖലകളിലും ട്രാൻസ്‍ജെൻഡറുകളായ വ്യക്തികള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ഇവര്‍ക്ക് ജോലി നല്‍കാൻ അധികപേരും മടിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തൊഴില്‍ മേഖലകള്‍ മുന്നോട്ട് പോയെങ്കില്‍ മാത്രമേ സമൂഹത്തിലും ഇവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഒന്നിച്ച് മുന്നേറാൻ സാധിക്കൂ. സാമ്പത്തികപ്രശ്നം മൂലം ലൈംഗിക തൊഴിലിലേക്ക് തന്നെ തിരിയേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് തുറന്നുപങ്കുവച്ച ട്രാൻസ്‍ജെൻഡറുകളായ വ്യക്തികള്‍ തന്നെ ഏറെയാണ്. ഇവരുടെ അനുഭവം ഒരു തുടര്‍ക്കഥ ആകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ഇത്തരം ചുവടുവയ്പുകളുണ്ടായേ തീരൂ.
Also Read:- ക്ലാസിനകത്ത് ലൈവായി ചൂട് ദോശയുണ്ടാക്കി വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി...