ക്ലാസിനകത്ത് ലൈവായി ചൂട് ദോശയുണ്ടാക്കി വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി...

By Web Team  |  First Published Mar 13, 2023, 5:15 PM IST

വിദേശത്ത് പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാര്‍ത്ഥി ക്ലാസിനകത്ത് വച്ച് ലൈവായി ദോശ തയ്യാറാക്കി കറികള്‍ കൂട്ടി ഏവര്‍ക്കും വിളമ്പുന്നതിന്‍റെ വീഡിയോ ആണ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 


പഠനാവശ്യങ്ങള്‍ക്കായി വീട് വിട്ടുപോകുന്ന മിക്കവരും നേരിടുന്നൊരു പ്രശ്നം ഭക്ഷണം തന്നെയാണ്. വീട്ടില്‍ കിട്ടുന്ന ഭക്ഷണവുമായി ഒരിക്കലും പുറമെ നിന്ന് കിട്ടുന്ന ഭക്ഷണമോ, മെസ് ഭക്ഷണമോ ഒന്നും താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. അതിനാല്‍ തന്നെ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് എപ്പോഴും 'ഹോംലി' ഭക്ഷണത്തിനോട് വല്ലാത്ത കൊതിയായിരിക്കും.

ഇടയ്ക്കെങ്കിലും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ഇത്തരത്തില്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. ഇപ്പോഴിതാ വിദേശത്ത് പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാര്‍ത്ഥി ക്ലാസിനകത്ത് വച്ച് ലൈവായി ദോശ തയ്യാറാക്കി കറികള്‍ കൂട്ടി ഏവര്‍ക്കും വിളമ്പുന്നതിന്‍റെ വീഡിയോ ആണ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

Latest Videos

കുട്ടികളെല്ലാം വളരെ കൗതുകത്തോടും ആകാംക്ഷയോടും കൂടിയാണ് പ്രണവ് എന്ന വിദ്യാര്‍ത്ഥി പാചകം ചെയ്യുന്നത് നോക്കുന്നത്. മ്യുസീഷ്യനായ പ്രണവ് ( പെഡ്ഡ പി) ക്ലാസില്‍ പ്രൊഫസറടക്കം ഏവരും ഉള്ള സമയത്താണ് ലൈവായി തവയില്‍ ദോശ തയ്യാറാക്കുന്നത്.

വൈദ്യുതിയുള്ള എവിടെ വച്ചും പാചകം ചെയ്യാവുന്ന ഇലക്ട്രിക് അടുപ്പ് ഉപയോഗിച്ചാണ് ക്ലാസിനകത്ത് തന്നെ ഇദ്ദേഹം ദോശ തയ്യാറാക്കുന്നത്. ശേഷം ഉരുളക്കിഴങ്ങ് മസാലയും ചട്ണിയും ചേര്‍ത്ത് ഓരോ പാത്രത്തിലാക്കി വിളമ്പി എല്ലാവര്‍ക്കും നല്‍കുകയാണ്. പ്രൊഫസര്‍ക്കും മസാല ദോശ തയ്യാറാക്കി കൊടുക്കുന്നത് വീഡിയോയില്‍ കാണാം. 

മിക്ക വിദ്യാര്‍ത്ഥികളും ഏറെ സന്തോഷത്തോടെയും കൊതിയോടെയും അതേസമയം നിറഞ്ഞ അത്ഭുതത്തോടെയുമാണ് പ്രണവിന്‍റെ കയ്യില്‍ നിന്ന് ദോശ വാങ്ങിക്കഴിക്കുന്നത്. ഏറെ രസകരമാണ് ഈ വീഡിയോ കാണാൻ തന്നെ. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ മാത്രം ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിട്ടുണ്ട്. ഒരുപാട് പേര്‍ കമന്‍റുകളിലൂടെ  പ്രണവിന്‍റെ വ്യത്യസ്തമായ ആശയത്തിന് അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

പ്രണവിന്‍റെ വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PEDDA P (@pranavpannala)

Also Read:- 'ഇദ്ദേഹം പാചകക്കാരനല്ല, കലാകാരനാണ്'; വഴിയോരക്കച്ചവടക്കാരന്‍റെ വീഡിയോ കണ്ടവര്‍ പറയുന്നു...

 

click me!