പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റെ 'സര്‍പ്രൈസ്' സമ്മാനം; വീഡിയോ

By Web Team  |  First Published Jan 31, 2023, 11:09 PM IST

ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായി നല്‍കുന്നൊരു സമ്മാനമാണ് വീഡിയോയിലുള്ളത്. ആഴ്ചകള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞിനെ യുവതിയുടെ മടിയില്‍ കാണാം. മറ്റൊരു കുട്ടി ഇവര്‍ക്ക് സമീപമുണ്ട്. ഇവര്‍ക്കരികിലെത്തിയ ശേഷം തന്‍റെ കയ്യിലെ കെട്ടഴിക്കാൻ യുവാവ് ഇവരോട് ആവശ്യപ്പെടുകയാണ്.


സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ കമിതാക്കളുടെയും ദമ്പതികളുടെയുമെല്ലാം  രസകരമായ വീഡിയോകള്‍ നിങ്ങള്‍ കണ്ടുകാണും. പലരും വീട്ടിലെ വിശേഷങ്ങളും പ്രണയബന്ധത്തിലെ വിവിധ രുചികളുമെല്ലാം തന്നെയാണ് വീഡിയോകളുടെ ഉള്ളടക്കമാക്കാറ്. 

ഭാര്യ, ഭര്‍ത്താവിനോ- ഭര്‍ത്താവ് ഭാര്യക്കോ എല്ലാം സര്‍പ്രൈസായി നല്‍കുന്ന സമ്മാനങ്ങളെ കുറിച്ചെല്ലാം ഇത്തരം വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്. ചില വീഡിയോകളെല്ലാം വളരെ വലിയ രീതിയില്‍ തന്നെ പ്രചരിക്കാറും പങ്കുവയ്ക്കപ്പെടാറുമുണ്ട്.

Latest Videos

അത്തരത്തില്‍ ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായി നല്‍കുന്നൊരു സമ്മാനമാണ് വീഡിയോയിലുള്ളത്. ആഴ്ചകള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞിനെ യുവതിയുടെ മടിയില്‍ കാണാം. മറ്റൊരു കുട്ടി ഇവര്‍ക്ക് സമീപമുണ്ട്. 

ഇവര്‍ക്കരികിലെത്തിയ ശേഷം തന്‍റെ കയ്യിലെ കെട്ടഴിക്കാൻ യുവാവ് ഇവരോട് ആവശ്യപ്പെടുകയാണ്. എന്താണ് സംഭവമെന്നറിയാതെ അല്‍പം പകപ്പോടെയാണ് ഇവര്‍ ഭര്‍ത്താവിന്‍റെ കയ്യിലെ കെട്ടഴിക്കുന്നത്. പ്ലാസ്റ്റിക്കിന്‍റെ കവറിംഗ് മാറ്റി വരുമ്പോള്‍ പിന്നീട് കോട്ടണ്‍ തുണി കയ്യില്‍ പതിപ്പിച്ച് വച്ചതാണ് കാണുന്നത്. 

ഈ തുണി പതിയെ മാറ്റി നോക്കുമ്പോഴാണ് സംഗതി എന്താണെന്ന് ഇവര്‍ക്ക് മനസിലാകുന്നത്. ഭര്‍ത്താവ് തന്‍റെ കയ്യില്‍ ഭാര്യയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ്. സാമാന്യം വലിയൊരു ടാറ്റൂ തന്നെയാണിത്. ഇത് കണ്ടയുടൻ സന്തോഷത്തോടെയും അമ്പരപ്പോടെയും ദൈവത്തിനെ വിളിക്കുകയാണിവര്‍. 

ഇത്രയും മധുരമുള്ളൊരു പിറന്നാള്‍ സമ്മാനം ഇനിയിവര്‍ക്ക് കിട്ടാനില്ലെന്നും ആ സന്തോഷം വീഡിയോയിലൂടെ തന്നെ കാണാൻ സാധിക്കുന്നുണ്ടെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റായി ഇട്ടിരിക്കുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റായ മഹേഷ് ,വാൻ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- സഹോദരന്‍റെ വിവാഹത്തിന് യുവതിയുടെ 'സര്‍പ്രൈസ്'; വീഡിയോ...

click me!