48-ാം വയസ്സില്‍ എയ്റ്റ് പാക്ക്; ഹൃത്വിക്കിന്‍റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ട്രെയിനർ

By Web Team  |  First Published Jan 5, 2023, 7:37 AM IST

എട്ടാഴ്ച കൊണ്ട് സാധ്യമായതാണ് ഈ ചിത്രമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഗേഥിന്‍ ഹൃത്വികിന്റെ കമന്റ് ബോക്‌സില്‍ കുറിച്ചു. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്‍. രണ്ടു ദിവസം മുമ്പ് ഹൃത്വിക് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. എയ്റ്റ് പാക്ക് ലുക്കിലുള്ള തന്റെ കിടിലന്‍ ചിത്രങ്ങളാണ് 48കാരനായ ഹൃത്വിക് പങ്കുവച്ചത്. ഫിറ്റ്നസ് സെന്ററിലെ കണ്ണാടിയുടെ മുന്നില്‍വെച്ച് കറുത്ത വസ്ത്രം ഉയര്‍ത്തിക്കൊണ്ട് എയ്റ്റ് പാക്ക് കാണിക്കുന്നതാണ് ചിത്രം. നിരവധി താരങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ടായിരുന്നു. 

ഇപ്പോഴിതാ ഹൃത്വിക്കിന്റെ ഈ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്കിന്‍റെ ഫിറ്റ്‌നസ് ട്രെയിനറായ ക്രിസ് ഗേഥിന്‍. എട്ടാഴ്ച കൊണ്ട് സാധ്യമായതാണ് ഈ ചിത്രമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഗേഥിന്‍ ഹൃത്വികിന്റെ കമന്റ് ബോക്‌സില്‍ കുറിച്ചു. ഫിറ്റ്‌നസിന്റെ ഭാഗമായി ഹൃത്വിക് റോഷനുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഈ ലുക്ക് സാധ്യമാക്കിയതെന്ന് ഗേഥിന്‍ പറയുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, നന്നായി ഉറങ്ങുക, ഇലക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക, ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ശുദ്ധീകരിക്കാത്ത സസ്യ എണ്ണകള്‍ ഒഴിവാക്കുക തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഹൃത്വിക്കിന് പാലിക്കേണ്ടി വന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Hrithik Roshan (@hrithikroshan)

 

പുതിയ ഈ മാറ്റത്തെക്കുറിച്ചും ട്രെയ്‌നിങ്ങിനെക്കുറിച്ചും ഹൃത്വിക് ക്രിസ് ഗേഥിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുമുണ്ട്. 12 ആഴ്ചയുള്ള ട്രെയിനിങ് ഒട്ടും വിരസമായി തോന്നിയിട്ടില്ല. വളരെ ആനന്ദത്തോടെ ട്രെയിനിങ് പൂര്‍ത്തിയാക്കാനാവുന്നുണ്ട്. ഫിറ്റ്‌നസ് പ്രക്രിയയില്‍ താന്‍ അതീവ സന്തോഷവാനാണ്. കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി ഈയൊരു ജീവിത ശൈലിയാണ് താന്‍ ആഗ്രഹിച്ചതെന്നും ഹൃത്വിക് പറയുന്നു. ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയല്ല ഈ പ്രവൃത്തി. ഇത് താന്‍ ആഗ്രഹിക്കുന്നത് ആരോഗ്യവും ആയുസ്സുമുള്ള ജീവിതത്തിന് വേണ്ടിയാണ്. മാസങ്ങളായി വിഷാദം അനുഭവിച്ചു വരികയായിരുന്നുവെന്നും ഇപ്പോള്‍ അതില്‍നിന്ന് മോചനം നേടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

 

Also Read: എപ്പോഴും തുമ്മലും ജലദോഷവുമാണോ? മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

click me!