'വാലന്‍റൈൻസ് ഡേ' വീട്ടില്‍ തന്നെ ആഘോഷമാക്കാം...

By Web Team  |  First Published Feb 14, 2023, 9:28 AM IST

മിക്കപ്പോഴും പ്രണയിതാക്കള്‍ പുറത്തുപോവുകയോ, ആഘോഷത്തിനായി പ്രത്യേകമായി തന്നെ ഏതെങ്കിലുമൊരിടം തെരഞ്ഞെടുക്കുകയോ ആണ് ചെയ്യാറ്. ബീച്ചിലോ, റെസ്റ്റോറന്‍റിലോ എല്ലാം വച്ച് ഇത്തരത്തില്‍ പ്രണയിതാക്കള്‍ പ്രണയദിനം ആഘോഷമാക്കാറുണ്ട്.


ഇന്ന് ഫെബ്രുവരി 14, വാലന്‍റൈൻസ് ഡേ അഥവാ പ്രണയിതാക്കളുടെ ദിനമാണ്. പ്രണയമെന്ന അനശ്വര വികാരത്തിന്‍റെ ആഘോഷമാണ് ഇന്നേ ദിവസം ലോകമെമ്പാടും കാണാനാവുക. കാമുകീ-കാമുകന്മാരും  പങ്കാളികളും പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും സ്നേഹം പറഞ്ഞും ആഘോഷിക്കുമ്പോള്‍, പ്രണയിതാക്കളില്ലാത്തവര്‍ പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ തന്നെ ഈ ദിനം ആഘോഷിച്ച് പോകുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് 'വാലന്‍റൈൻസ് ഡേ' മനസുകൊണ്ടെങ്കിലും ആഘോഷിക്കാതെ കടന്നുപോകുന്നവര്‍. 

മിക്കപ്പോഴും പ്രണയിതാക്കള്‍ പുറത്തുപോവുകയോ, ആഘോഷത്തിനായി പ്രത്യേകമായി തന്നെ ഏതെങ്കിലുമൊരിടം തെരഞ്ഞെടുക്കുകയോ ആണ് ചെയ്യാറ്. ബീച്ചിലോ, റെസ്റ്റോറന്‍റിലോ എല്ലാം വച്ച് ഇത്തരത്തില്‍ പ്രണയിതാക്കള്‍ പ്രണയദിനം ആഘോഷമാക്കാറുണ്ട്.

Latest Videos

undefined

എന്നാല്‍ പങ്കാളിക്ക് ഒരുമിച്ച് ഉണ്ടാകാൻ സാധിക്കുമെങ്കില്‍ പ്രണയദിനം വീട്ടില്‍ തന്നെ ആഘോഷിക്കാവുന്നതേയുള്ളൂ. പ്രണയദിനം വീട്ടില്‍ ആഘോഷിക്കുമ്പോള്‍ അതില്‍ നിറപ്പകിട്ട് കുറയുമെന്ന് ചിന്തിക്കേണ്ടതില്ല. മാത്രമല്ല- തിരക്കുപിടിച്ച ജീവിതത്തില്‍ പങ്കാളിയോടുള്ള പ്രണയം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്വയവും പങ്കാളിയെയും തന്നെ ബോധ്യപ്പെടുത്തുന്നതിനും ഇതുപകാരപ്പെടും. 

അതേസമയം പ്രണയദിനം വീട്ടില്‍ ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളെല്ലാം ആവാം. വീട് വൃത്തിയാക്കി, അല്‍പം ഭംഗിയില്‍ അലങ്കരിക്കാം. എന്നും കാണുന്ന ഇടം വ്യത്യസ്തമായ രീതിയില്‍ കാണുമ്പോള്‍ അത് തീര്‍ച്ചയായും മനസിനെ സ്വാധീനിക്കാം. 

പങ്കാളികള്‍ക്ക് ഒരുമിച്ച് തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാം. വീട് ഭംഗിയാക്കി കഴിഞ്ഞാല്‍ പുതിയ വസ്ത്രമോ, അല്ലെങ്കില്‍ പ്രിയപ്പെട്ട ഔട്ട്ഫിറ്റുകളോ അണിഞ്ഞ്, നല്ലൊരു ലഞ്ചോ, ഡിന്നറോ ഒരുക്കാം. ഇടയ്ക്ക് വേണമെങ്കില്‍ നല്ലൊരു സിനിമ കാണുകയോ അല്ലെങ്കില്‍ ഒരുമിച്ചൊന്ന് നടക്കുകയോ ആവാം. 

പങ്കാളികള്‍ പ്രണയദിനത്തില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതോ, ആശംസിക്കുന്നതോ എല്ലാം ഏറെ നല്ലതാണ്. ഇത് ബന്ധത്തെ മനോഹരമാക്കുന്നതിനും വ്യക്തിപരമായി രണ്ട് പേര്‍ക്കും പോസിറ്റീവ് ആയ മാനസികാവസ്ഥയുണ്ടാക്കുന്നതിനും സഹായിക്കും. 

ആഘോഷം വീട്ടിലാകുമ്പോള്‍ പരസ്പരം സര്‍പ്രൈസായ സമ്മാനങ്ങളും വീട്ടില്‍ വച്ചുതന്നെ കൈമാറാം. തങ്ങളുടെ പ്രണയകാലത്തെ തിരിച്ചുകൊണ്ടുവരുന്ന, അതിനെ ഓര്‍മ്മപ്പെടുത്തുന്ന സമ്മാനങ്ങളോ അല്ലെങ്കില്‍ പങ്കുവയ്ക്കലുകളോ സംസാരമോ എല്ലാം പ്രണയദിനത്തെ 'സ്പെഷ്യല്‍' ആക്കാം. സ്വകാര്യമായ നിമിഷങ്ങള്‍ക്ക് സമയം മാറ്റിവയ്ക്കാൻ സാധിക്കുമെങ്കില്‍ അതും പ്രണയദിനത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കി തീര്‍ക്കാം. 

click me!