തലമുടി കൊഴിച്ചിലുണ്ടോ? മുടി വളരാന്‍ വാൾനട്ട് ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ...

By Web TeamFirst Published Oct 19, 2024, 5:23 PM IST
Highlights

വാള്‍നട്ട് മരത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വാള്‍നട്ട് ഓയില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ്. കൂടാതെ ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. 

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇവയ്ക്ക് പലവിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ പലതും പ്രതീക്ഷിച്ചത്ര ഫലം കണ്ടിട്ടുണ്ടാകില്ല. തലമുടി വളരാന്‍ വാൾനട്ട് ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

വാള്‍നട്ട് മരത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വാള്‍നട്ട് ഓയില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ്. കൂടാതെ ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് എണ്ണയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, ബയോട്ടിന്‍, മഗ്നീഷ്യം എന്നിവയെല്ലാം തലമുടി കരുത്തോടെ വളരാന്‍ സഹായിക്കും. ഇതിനായി മൂന്ന് ടേബിള്‍സ്പൂണ്‍ വാള്‍നട്ട് ഓയിലിനൊപ്പം കുറച്ച് റോസ് മേരി ഓയില്‍ കൂടി ചേര്‍ത്ത് തലമുടിയില്‍ പുരട്ടാം. 15 മിനിറ്റ് മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

Latest Videos

വാൾനട്ട് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചര്‍മ്മത്തിലെ ചുളിവുകൾ, വരകള്‍ എന്നിവയെ തടയാനും മുഖം യുവത്വമുള്ളതാക്കാനും സഹായിക്കും. മുഖത്തെ വരള്‍ച്ച അകറ്റാനും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാനും ഇവ സഹായിക്കും. 

ദിവസവും ഒരു പിടി വാൾനട്സ് കഴിക്കുന്നതും ചര്‍മ്മത്തിനും തലമുടിക്കും വരെ നല്ലതാണ്.  ഇരുമ്പ്, സിങ്ക് , കാത്സ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയും വാള്‍നട്സില്‍ അടങ്ങിയിരിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Also read: സ്കിൻ തിളക്കമുള്ളതാക്കാൻ കുടിക്കേണ്ട ഏഴ് ജ്യൂസുകള്‍

youtubevideo

click me!