മുഖം തിളങ്ങാന്‍ പരീക്ഷിക്കാം മുരിങ്ങയില കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Dec 21, 2023, 10:10 AM IST

പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.


നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുരിങ്ങയില കൊണ്ടുള്ള പാക്കുകള്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

മുരിങ്ങയില കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്... 

ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സും ഒരു ടേബിള്‍ സ്പൂണ്‍  തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് നല്ലതാണ്. 

മൂന്ന്... 

ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ അവക്കാഡോ പള്‍പ്പ് ചേര്‍ത്ത്  മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  മുഖം സുന്ദരമാകാന്‍ ഈ പാക്ക് സഹായിച്ചേക്കാം. 

നാല്...

ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഈ പാക്കും മുഖം തിളങ്ങാന്‍ നല്ലതാണ്. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: തലമുടി തഴച്ച് വളരാന്‍ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം...

youtubevideo

click me!