കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...

By Web Team  |  First Published May 10, 2023, 2:31 PM IST

പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം.  അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...


കൈമുട്ടില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

Latest Videos

undefined

കറ്റാര്‍വാഴയുടെ ജെല്‍ കൈമുട്ടിലെ കറുപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി  കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും. 

രണ്ട്...

വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും. 

മൂന്ന്... 

ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതാണ്. 

നാല്...

തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും.

അഞ്ച്...

പാൽ ചെറു ചൂടോടെ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. 

ആറ്...

ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും. 

ഏഴ്...

ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു പുരട്ടുന്നതും കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. 

എട്ട്...

നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉളളതിനാല്‍ ഇവയും നല്ലതാണ്. ഇതിനായി നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്. 

ഒമ്പത്...

വെള്ളരി മുറിച്ച് കൈമുട്ടില്‍ 15 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും. 

പത്ത്...

ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം. 

Also Read: എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

click me!