പല കാരണങ്ങള്‍ കൊണ്ടും താരനും തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.
താരനും അതുമൂലമുണ്ടാകുന്ന തലമുടികൊഴിച്ചിലുമാണ് ( hair fall ) പലരെയും അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും താരനും (dandruff ) തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ഇതിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്കൊപ്പം ചെറുനാരങ്ങ നീരു കൂടി ചേരുമ്പോൾ താരൻ അകറ്റാനും സഹായിക്കും.
undefined
ഇതിനായി ആദ്യം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും.
അതുപോലെ തന്നെ, തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണയും ഉലുവയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരനും മുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും.
Also Read: മൃദുലവും സുന്ദരവുമായ ചർമ്മത്തിന് പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...